
സ്വർണപ്പണയത്തിലും എഐ വിപ്ലവം; എടിഎമ്മിൽ സ്വർണം ഇട്ടാൽ, 10 മിനിറ്റിൽ പണം റെഡി! | ഗോൾഡ് ലോൺ | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – Central Bank launches AI-powered gold loan ATM in Warrangal | Gold Loan | Gold | Gold ATM | Malayala Manorama Online News
സ്വർണപ്പണയത്തിലും എഐ വിപ്ലവം; എടിഎമ്മിൽ സ്വർണം ഇട്ടാൽ, 10 മിനിറ്റിൽ പണം റെഡി!
Published: March 10 , 2025 01:13 PM IST
1 minute Read
∙ എഐ അധിഷ്ഠിത ഗോൾഡ് ലോൺ എടിഎമ്മിന് തുടക്കമിട്ട് സെൻട്രൽ ബാങ്ക്
Indian rupee notes of different denominations of the Republic of India and a gold bar of 999 fineness
അടിയന്തര സാമ്പത്തികാവശ്യം നിറവേറ്റാൻ സ്വർണപ്പണയ വായ്പകളെ ആശ്രയിക്കുന്നവരാണ് പലരും. ഗോൾഡ് ലോൺ ഇനി ഉപഭോക്താക്കൾക്ക് എടിഎം വഴി അതിവേഗം നേടാം. പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയാണ് കൃത്രിമബുദ്ധി (എഐ) അധിഷ്ഠിതമായ ഗോൾഡ് ലോൺ എടിഎം അവതരിപ്പിച്ചത്. തെലങ്കാനയിലെ വാറങ്കലിൽ ആദ്യ എടിഎമ്മിന്റെ ഉദ്ഘാടനം ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ എം.വി. റാവു നിർവഹിച്ചു.
സ്വർണപ്പണയ വായ്പാവിതരണ നടപടിക്രമങ്ങളിൽ വൻ മാറ്റത്തിന് വഴിവയ്ക്കുന്നതാണ് സെൻട്രൽ ബാങ്കിന്റെ പുത്തൻ സംരംഭം. ഗോൾഡ് ലോൺ നൽകാനുള്ള നടപടിക്രമങ്ങൾ 10-12 മിനിറ്റിനകം പൂർത്തിയാക്കാൻ എടിഎമ്മിന് കഴിയും. ഉപഭോക്താവ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ, ആധാർ നമ്പർ എന്നിവ കൈയിൽ കരുതിവേണം എടിഎമ്മിലെത്താൻ.
എങ്ങനെ സ്വർണമിട്ട് വായ്പ നേടാം?
എഐ അധിഷ്ഠിത ഗോൾഡ് ലോൺ എടിഎമ്മിൽ ഒരു ബോക്സ് ഉണ്ട്. ഇതിലാണ് ഉപഭോക്താവ് സ്വർണം വയ്ക്കേണ്ടത്. തൂക്കവും പരിശുദ്ധിയും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് എടിഎം പരിശോധിക്കും. തുടർന്ന്, നിലവിലെ വിപണിവില അധിഷ്ഠിതമായ പണം വായ്പയായി ലഭ്യമാക്കും.
സ്വർണപ്പണയ വായ്പ മാനണ്ഡപ്രകാരം ഈടുവയ്ക്കുന്ന സ്വർണത്തിന്റെ വായ്പാത്തുകയുടെ 10% വരെ മാത്രമേ എടിഎമ്മിൽ നിന്ന് പണമായി ഉപഭോക്താവിന് കിട്ടൂ. ബാക്കിത്തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലാണ് വരുക. സ്വർണ വായ്പയ്ക്കായി ഉപഭോക്താവ് നേരിട്ട് ബാങ്കിലെത്തുന്നത് ഒഴിവാക്കാമെന്നതും ഉപഭോക്താവിനും ബാങ്ക് ഉദ്യോഗസ്ഥർക്കും സമയം ലാഭിക്കാമെന്നതും ഗോൾഡ് ലോൺ എടിഎം നൽകുന്ന നേട്ടമാണ്. സെൻട്രൽ ബാങ്കിന്റെ ഇടപാടുകാർക്ക് മാത്രമേ ഈ ഗോൾഡ് എടിഎം ഉപയോഗിക്കാനാകൂ.
പരീക്ഷണാടിസ്ഥാനത്തിലാണ് ബാങ്ക് വാറങ്കലിൽ ഗോൾഡ് ലോൺ എടിഎം സ്ഥാപിച്ചത്. പ്രവർത്തനം വിജയകരമായാൽ രാജ്യത്തിന്റെ കൂടുതൽ മേഖലകളിലും സ്ഥാപിക്കും. മറ്റു ബാങ്കുകളും വൈകാതെ ഇതേ പാത പിന്തുടർന്നേക്കും.
English Summary:
Central Bank of India launches India’s first AI-powered gold loan ATM in Warrangal, Telangana.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
mo-business-gold mo-business-goldloan 3n54ngn5j7vsk3rujrf72q00vm 2fa5rb7hbqfap03h4e48cf762-list mo-business-business-news 7q27nanmp7mo3bduka3suu4a45-list
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]