
നിക്ഷേപ പങ്കാളിത്തത്തിൽ ഇന്ത്യ ലണ്ടന്റെ ഐശ്വര്യം | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | India’s Crucial Role in London’s Growth Plan | Malayala Manorama Online News
നിക്ഷേപ പങ്കാളിത്തം: അമേരിക്കയെ പിന്തള്ളി ഇന്ത്യ ലണ്ടന്റെ ഐശ്വര്യം
Published: March 10 , 2025 12:21 PM IST
Updated: March 10, 2025 12:27 PM IST
1 minute Read
ലണ്ടൻ ∙ നികുതിവരുമാനം ഉൾപ്പെടെ പൊതുസേവനങ്ങൾക്കുള്ള സാമ്പത്തികസ്രോതസ്സുകൾ വർധിപ്പിച്ച് വളർച്ചയ്ക്ക് ആക്കം കൂട്ടാനുള്ള ലണ്ടൻ നഗരത്തിന്റെ ‘ഗ്രോത്ത് പ്ലാനി’ൽ ഇന്ത്യയ്ക്ക് മുഖ്യസ്ഥാനം. ലണ്ടൻ മേയർ സാദിഖ് ഖാനും ഗ്രോത്ത് ഏജൻസിയായ ലണ്ടൻ ആൻഡ് പാർട്നേഴ്സും സംയുക്തമായി പ്രഖ്യാപിച്ച വളർച്ചാ പദ്ധതിയിൽ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപ പങ്കാളിയായി അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യയെയാണ്. 2022 മുതൽ ലണ്ടനിലെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ഏറ്റവും കൂടുതൽ ഇന്ത്യയിൽനിന്നാണ്.
ഇക്കാര്യത്തിൽ യുഎസിനെ പിന്നിലാക്കിയാണ് നിക്ഷേപ പങ്കാളിയായി ഇന്ത്യയുടെ കുതിപ്പ്. ലണ്ടൻ പ്രവർത്തനകേന്ദ്രമാക്കുന്ന ഇന്ത്യൻ ഐടി കമ്പനികൾ, ഇവിടെ പഠിക്കാനെത്തുന്ന ഇന്ത്യൻ വിദ്യാർഥികൾ, ടൂറിസത്തിനെത്തുന്ന ഇന്ത്യൻ സഞ്ചാരികൾ എന്നിങ്ങനെ ബ്രിട്ടന്റെ തലസ്ഥാന നഗരത്തിന്റെ സാമ്പത്തിക ചാലകശക്തിയായി ഇന്ത്യ മാറുന്ന കാഴ്ചയാണുള്ളത്.
പുതിയ തൊഴിലവസരങ്ങൾ, പാർപ്പിട–അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കൊപ്പം 2700 കോടി പൗണ്ടിന്റെ അധിക നികുതിവരുമാനമാണ് ഗ്രോത്ത് പ്ലാനിലൂടെ ലണ്ടൻ ലക്ഷ്യമിടുന്നത്.
English Summary:
India’s significant investment fuels London’s economic growth plan, surpassing US FDI. London’s prosperity is heavily reliant on India’s substantial contributions to its economy and tax revenue.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
mo-news-world-countries-unitedkingdom-london mo-business-investment 74at65i9lnnnob9av8n2nocf3j-list mo-business-business-news 7q27nanmp7mo3bduka3suu4a45-list 7m5b8d094q6v8mrds2u30p11r0
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]