ഇന്ത്യ – യുഎസ് കരാർ സാധ്യമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചയാളാണ് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ. മാസങ്ങളായി മുടങ്ങിക്കിടന്നിരുന്ന വ്യാപാര ചർച്ചകൾ വേഗത്തിലായത് അദ്ദേഹം ഇന്ത്യയിൽ സ്ഥാനമേറ്റെടുത്തതിനു ശേഷമാണ്.
കഴിഞ്ഞ ദിവസം യുഎസ് അംബാസഡറുടെ വസതിയിൽ നടന്ന വിരുന്നിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഇക്കാര്യം എടുത്തു പറയുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര – സാമ്പത്തിക ബന്ധങ്ങൾ ശക്തമാക്കുന്നതിൽ സെര്ജിയോ വഹിച്ച പങ്ക് നിർണായകമാണെന്നാണ് ഗോയലിന്റെ പരാമർശം.
എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – യുഎസ് ക്രിക്കറ്റ് മത്സരത്തെക്കുറിച്ച് ഗോയൽ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
ഇന്ത്യയുമായുള്ള മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും യുഎസ് ക്രിക്കറ്റ് ടീമിന്റെ പ്രകടനം മികച്ചതായിരുന്നുവെന്ന് ഗോയൽ പറഞ്ഞു. യുഎസിൽ അത്ര പ്രചാരമുള്ള കായിക ഇനമല്ല ക്രിക്കറ്റ്.
ഈ രംഗത്തേക്ക് യുഎസ് കടന്നുവന്നിട്ട് കുറച്ച് വർഷങ്ങളായതേയുള്ളൂ. എന്നിട്ടും മികച്ച പ്രകടനം കാഴ്ചവെക്കാൻ യുഎസിനായി.
അമേരിക്കൻ ക്രിക്കറ്റ് ടീം 18 ശതമാനത്തിന് പരാജയപ്പെട്ടെന്നാണ് യുഎസ് സ്ഥാനപതി തന്നോട് പറഞ്ഞതെന്നും ഗോയൽ ഓർത്തെടുത്തു. എന്നാൽ ഇന്ത്യയ്ക്ക് മേലുള്ള പകര തീരുവ പൂജ്യമാക്കിയിരുന്നെങ്കിൽ യുഎസ് ക്രിക്കറ്റ് ടീം ജയിച്ചേനെയെന്നും ഗോയൽ പറഞ്ഞു.
| Delhi: “…The US may not have won yesterday’s match (against India in the T20 World Cup), but I must say, for a country which has not known Cricket and has started on Cricket a few years ago, the performance was fabulous. Sergio was there to enjoy the match…Sergio… കഴിഞ്ഞ ദിവസം നടന്ന ടി 20 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ 29 റൺസിനാണ് യുഎസ്എയെ പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ യുഎസ്എ 132 റൺസിന് പുറത്തായി.
ഇരു ടീമുകളുടെയും റൺസ് തമ്മിലുള്ള അന്തരം 18 ശതമാനമാണ്. ഇന്ത്യൻ ഉല്പന്നങ്ങൾക്ക് യുഎസ് ചുമത്തിയ 18 ശതമാനം പകരത്തീരുവയും ഈ കണക്കും ബന്ധപ്പെടുത്തിയായിരുന്നു ഗോയലിന്റെ പരാമർശം.
യുഎസ് ഉൽപന്നങ്ങൾക്ക് ഉയർന്ന ഇറക്കുമതി തീരുവയാണ് ഇന്ത്യ ഈടാക്കുന്നതെന്ന് ആരോപിച്ചാണ് ട്രംപ് ഭരണകൂടം കഴിഞ്ഞ വർഷം 25 ശതമാനം പകര തീരുവ ചുമത്തിയത്.
പിന്നാലെ ഉപരോധമേർപ്പെടുത്തിയ റഷ്യൻ കമ്പനികളിൽ നിന്ന് എണ്ണ വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി 25 ശതമാനം കൂടി ചുമത്തി. ആകെ 50 ശതതമാനം തീരുവ.
ഇതാണ് 18 ശതമാനമാക്കി കുറച്ചത്. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ ഉറപ്പു നൽകിയെന്നും അമേരിക്ക അവകാശപ്പെടുന്നുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

