അമേരിക്കയിൽ നിന്ന് മികച്ച വ്യാപാരക്കരാർ സ്വന്തമാക്കുകയും പകരംതീരുവ 50ൽ നിന്ന് 18 ശതമാനത്തിലേക്ക് കുറച്ചുകൊണ്ട് ഇളവുനേടുകയും ചെയ്ത ഇന്ത്യയെ പുകഴ്ത്തി പാക്കിസ്ഥാൻ. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അടുത്ത അനുയായിയും പാക്ക് രാഷ്ട്രീയ നിരീക്ഷകനും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മുൻ ചെയർമാനുമായ നജാം സേഥിയാണ് ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യയുടെ നീക്കങ്ങളെ പ്രശംസിച്ചത്.
ഇന്ത്യയ്ക്ക് സ്വേച്ഛാധിപത്യം ഇഷ്ടമല്ലെന്നും ആരുടെയും ആജ്ഞകളെ അവർ അനുസരിക്കാറില്ലെന്നും നജാം സേഥി പറഞ്ഞു.
ചർച്ചകളിലൂടെ സ്വന്തം താൽപ്പര്യം സംരക്ഷിക്കാനാണ് ഇന്ത്യ ശ്രമിച്ചത്. അതിൽ അവർ വിജയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ട്രംപും പരസ്പരം വാദങ്ങളുന്നയിച്ച് നന്നായി പോരാടി.
‘‘ഇന്ത്യ കർഷകരുടെ താൽപ്പര്യം സംരക്ഷിച്ചില്ലെന്നാണ് ചിലർ വിമർശിക്കുന്നത്. എന്തു സംരക്ഷിച്ചില്ലെന്നാണ് ഇവർ പറയുന്നത്? തന്ത്രപ്രധാന വിളകൾക്ക് പൂർണ സുരക്ഷിതത്വം ഉറപ്പാക്കി, മറ്റു മേഖലകളിൽ മാത്രമാണ് ഇന്ത്യ അമേരിക്കൻ ഉൽപന്നങ്ങൾക്ക് വിപണി തുറന്നുകൊടുക്കുന്നത്.
ഇന്ത്യ ആരുടെയും സമ്മർദത്തിന് വഴങ്ങില്ല. ആഭ്യന്തര വിപണിക്കും കർഷകർക്കും ദോഷം ചെയ്യുന്നതൊന്നും അവർ ചെയ്യുകയുമില്ല’’ – നജാം സേഥി പറഞ്ഞു.
യുഎസ് പ്രസിഡന്റ് ട്രംപിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും ഇതേ അഭിമുഖത്തിൽ നജാം സേഥി പറഞ്ഞിരുന്നു.
പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും സംയുക്തസേനാ മേധാവി അസിം മുനീറും പലതവണ വൈറ്റ്ഹൗസ് സന്ദർശിക്കുകയും ട്രംപുമായി ഒന്നിച്ചിരുന്ന് ഡിന്നർ കഴിക്കുകയും ചെയ്തു. റെയർ എർത്ത് (അപൂർവ ധാതുക്കൾ) യുഎസിന് വിൽക്കാമെന്ന് ഏറ്റു.
ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിച്ചതിന് ട്രംപിനെ സമാധാന നൊബേലിന് നാമനിർദേശം ചെയ്തു. അതൊക്കെ വെറുതേയായില്ലേ എന്നും സേഥി ചോദിച്ചു.
Video for the purpose of review and criticism only.
India doesn’t take dictation….. Credits- Dunya News ഇന്ത്യ-യുഎസ് വ്യാപാര ഡീൽ പ്രഖ്യാപനത്തിന് പിന്നാലെ പാക്കിസ്ഥാനിൽ ഭരണകൂടത്തിനും അസിം മുനീറിനുമെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് വിമർശനവുമായി നജാം സേഥിയും രംഗത്തെത്തിയത്.
പാക്കിസ്ഥാന് 19 ശതമാനവും ഇന്ത്യയ്ക്ക് 18 ശതമാനവുമാണ് നിലവിൽ യുഎസിന്റെ തീരുവ. ഇതാണ് പാക്കിസ്ഥാനിലെ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും മറ്റും ചൊടിപ്പിച്ചത്.
ട്രംപിന് (യുഎസിന്) കൊടുക്കാമെന്നേറ്റ അപൂർവ ധാതുക്കൾ ബലൂചിസ്ഥാൻ പോലെ സുരക്ഷാപ്രശ്നങ്ങളുള്ള മേഖലയിലാണുള്ളത്.
വാക്കുപാലിക്കാൻ പാക്കിസ്ഥാന് കഴിഞ്ഞില്ലെങ്കിൽ ട്രംപിനെ അത് ദേഷ്യംപിടിപ്പിക്കുമെന്നും അദ്ദേഹം പാക്കിസ്ഥാനെ എന്തുചെയ്യുമെന്ന് പറയാനാവില്ലെന്നും പറഞ്ഞ നജാം സേഥി, ട്രംപിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും വിമർശിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഇത് X/Salmanൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

