രാജ്യാന്തര വിപണികളെ ആശങ്കയിലാഴ്ത്തി ഇറാൻ – ഇസ്രയേൽ സംഘര്‍ഷം പുതിയ തലത്തിലേക്ക്. ഇറാന് നിർണായക സ്വാധീനമുള്ള ഹോർമുസ് കടലിടുക്കിൽ യുഎസ് കപ്പലുകൾ പിടിച്ചെടുക്കാൻ ശ്രമം.
ചെറു ബോട്ടുകളും ഹെലികോപ്ടറുകളും ഉപയോഗിച്ച് വാണിജ്യ കപ്പലുകൾ പിടിച്ചെടുക്കാൻ ഇറാൻ ശ്രമിച്ചതായാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട്. പിന്നാലെ മേഖലയിലൂടെ സഞ്ചരിക്കുന്ന യുഎസ് പതാകയുള്ള കപ്പലുകൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി അമേരിക്ക.
ഇറാൻ തീരത്തു നിന്ന് പരമാവധി അകലം പാലിക്കാനാണ് യുഎസ് മാരിടൈം അഡ്മിനിസ്ട്രേഷന്റെ നിർദേശം.
കപ്പലുകളിൽ കടന്നു കയറാൻ ഇറാന് സേന ശ്രമിച്ചാൽ കപ്പല്‍ ജീവനക്കാർ ബലം പ്രയോഗിച്ച് അവരെ തടയരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. എന്നാൽ ഇത് കപ്പലുകൾ പിടിച്ചെടുക്കാൻ അനുവാദം നൽകുന്നുവെന്നല്ല അർത്ഥമാക്കേണ്ടത്.
ഇറാന് തീരത്ത് നിന്ന് പരമാവധി അകന്ന് ഒമാൻ തീരത്തോട് ചേർന്ന് കപ്പലുകൾ സുരക്ഷിതമായി സഞ്ചരിക്കണമെന്നുമാണ് നിർദേശം. ഒമാനിൽ ഇറാൻ – യുഎസ് അനൗദ്യോഗിക സമാധാന ചർച്ച നടന്നതിന് തൊട്ടുപിന്നാലെയാണിത്.
ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം ഉണ്ടായതിന് ശേഷം ഇതാദ്യമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച നടക്കുന്നത്.
ഹോർമൂസ് വീണ്ടും സംഘർഷത്തിലേക്ക്?
പേർഷ്യൻ കടലിടുക്കിനെയും അറബി കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സമുദ്ര ഇടനാഴിയാണ് ഹോർമുസ് കടലിടുക്ക്. ഇറാന്റെയും ഒമാന്റെയും സമുദ്ര അതിർത്തിയിലാണിത്.
യുഎസിന്റെ മുന്നറിയിപ്പോടെ മേഖല വീണ്ടും വാർത്തകളിൽ നിറയുകയാണ്. സംഘർഷം കടുത്താൽ രാജ്യാന്തര തലത്തിൽ വ്യവസായങ്ങളെ ബാധിച്ചേക്കും.
2025ലെ കണക്ക് അനുസരിച്ച് പ്രതിദിനം 1.3 കോടി ബാരൽ ക്രൂഡ് ഓയിൽ ഇതിലൂടെ കടന്നു പോകുന്നുണ്ട്.
അതായതു സമുദ്ര മാർഗമുള്ള ക്രൂഡ് ഓയിൽ നീക്കത്തിന്റെ മൂന്നിലൊന്ന്. വലിയൊരു അളവിൽ പ്രകൃതി വാതകവും ഇതിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്.
ഇതിലുണ്ടാകുന്ന ചെറിയ തടസങ്ങൾ പോലും രാജ്യാന്തര എണ്ണവിപണിയെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്. വിതരണം തടസപ്പെട്ടാൽ ക്രൂഡ് ഓയിൽ വില വർധിക്കാൻ ഇടയുണ്ട്.
ഇത് വ്യവസായങ്ങളെയും ഓഹരി വിപണിയെയും ബാധിക്കാനും സാധ്യതയുണ്ട്.
അതേസമയം, ഇറാന്റെ ആണവ പരീക്ഷണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഇറാനുമായി യുഎസ് നടത്തിയ സമാധാന ചർച്ചയുടെ പുരോഗതിയും കൂടിക്കാഴ്ചയിൽ വിലയിരുത്തും.
ഇറാന്റെ ആണവ പരീക്ഷണം നിയന്ത്രിക്കണം, മിസൈൽ ശേഷി കുറയ്ക്കണം, മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകൾക്കുള്ള സഹായം അവസാനിപ്പിക്കണം തുടങ്ങിയവയാണ് ഇസ്രയേലിന്റെ ആവശ്യം. എന്നാൽ ആണവ പരീക്ഷണം നിയന്ത്രിക്കാമെന്നും പകരം യുഎസ് സാമ്പത്തിക ഉപരോധം പൂർണമായി ഒഴിവാക്കണമെന്നുമാണ് ഇറാന്റെ വാദം. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

