രാജ്യാന്തര വിപണിയിൽ സ്വർണം ചാഞ്ചാട്ടത്തിലായതോടെ കേരളത്തിലെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 14,475 രൂപയിലും പവന് 1,15,800 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം.
ഇന്നലെ ഉച്ചയ്ക്ക് നിശ്ചയിച്ച വിലയാണിത്. രാജ്യാന്തര വിപണിയിൽ ഇന്നലെ 5,086 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്ന് ഇടിഞ്ഞിരുന്നു.
നിലവിൽ ഔൺസിന് 5,026 ഡോളറെന്ന നിലയിലാണ് വ്യാപാരം. അടുത്ത ദിവസങ്ങളിൽ യുഎസിലെ നിർണായക സാമ്പത്തിക കണക്കുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ നിക്ഷേപകർ ജാഗ്രത പാലിക്കുന്നതാണ് കാരണമെന്നാണ് വിലയിരുത്തൽ.
കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 11,965 രൂപയിലാണ്.
വെള്ളി വിലയിൽ ഗ്രാമിന് 10 രൂപ കുറഞ്ഞ് 290 രൂപയിലെത്തി. ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വര്‍ണം 11,895 രൂപയ്ക്കും വില്‍ക്കുന്നുണ്ട്.
ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 10 ശതമാനം പണിക്കൂലി അനുസരിച്ച് 1,31,250 രൂപയെങ്കിലും വേണ്ടി വരും.
സ്വര്‍ണവിലയ്ക്ക് പുറമെ മൂന്ന് മുതൽ 30 ശതമാനം പണിക്കൂലിയാണ് കേരളത്തിൽ ഈടാക്കുന്നത്. ഇതിൽ 3 ശതമാനം ജിഎസ്ടിയും നൽകണം.
ഹോൾമാർക്കിങ് ചാർജായി 45 രൂപയും അതിന് 18 ശതമാനം ജിഎസ്ടിയും ബാധകമാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

