പകരംതീരുവ വിഷയത്തിൽ നേരത്തേ , സ്വന്തം നിലപാട് മയപ്പെടുത്തി. പാക്കിസ്ഥാന് 19% പകരംതീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ ചുമത്തിയത് 50 ശതമാനമാണ്.
ഇത് മോദിയുടെ മുഖത്തിനു കിട്ടിയ അടിയാണെന്നും എവിടെ കൊട്ടിഘോഷിച്ച മോദി-ട്രംപ് ഫ്രണ്ട്ഷിപ്പെന്നും രാജൻ നേരത്തേ ചോദിച്ചിരുന്നു.
എന്നാൽ, കഴിഞ്ഞദിവസം യുബിഎസ് സെന്റർ ഫോർ ഇക്കണോമിക് ഡയലോഗിൽ രാജൻ തന്റെ നിലപാട് മയപ്പെടുത്തി. ട്രംപ് ഇന്ത്യയ്ക്കുമേൽ തീരുവ ചുമത്തിയതിന് പിന്നിലെ യഥാർഥകാരണം ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതല്ലെന്നും മറിച്ച് വ്യക്തികൾ തമ്മിലെ വിഷയമാണെന്നും രാജൻ പറഞ്ഞു.
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചതെന്ന് താനാണെന്ന് ട്രംപ് ഡസൻകണക്കിന് തവണ അവകാശപ്പെട്ടിരുന്നു.
ട്രംപ് പറഞ്ഞതിങ്ങനെ: ‘‘7 വിമാനങ്ങൾ വെടിവച്ചിട്ടു. 8-ാമത്തേതിന് നല്ല കേടുപറ്റി.
ഫലത്തിൽ 8 വിമാനങ്ങൾ തകർന്നു. ഇതൊരു യുദ്ധമാണ്.
നിങ്ങൾ യുദ്ധം നിർത്തുന്നില്ലെങ്കിൽ നിങ്ങളുമായി വ്യാപാര ഡീലിനില്ലെന്ന് ഞാൻ അവരോട് (ഇന്ത്യയോടും പാക്കിസ്ഥാനോടും) പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു ഇതും വ്യാപാരവുമായി ബന്ധമില്ലെന്ന് അവർ പറഞ്ഞു.
ഞാൻ പറഞ്ഞു, അല്ല, ബന്ധമുണ്ട്. നിങ്ങൾ ആണവശക്തികളാണ്.
നിങ്ങളുമായി വ്യാപാരത്തിന് ഞങ്ങളില്ല. തൊട്ടടുത്ത ദിവസം അവർ എന്നെ വിച്ചു പറഞ്ഞു – നിർത്തി, യുദ്ധം നിർത്തി’’.
ട്രംപിനെ വാദത്തെ പരസ്യമായി പിന്തുണ പാക്കിസ്ഥാൻ, സംഘർഷം അവസാനിപ്പിച്ചതിന് ട്രംപിന് നന്ദി പറഞ്ഞത ഓർക്കണമെന്ന് രാജൻ പറഞ്ഞു.
എന്നാൽ, ഇന്ത്യ വിപരീത നിലപാട് സ്വീകരിച്ചത് ട്രംപിനെ ചൊടിപ്പിക്കുകയായിരുന്നു. ട്രംപ് കാരണമല്ല സംഘർഷം അവസാനിപ്പിച്ചതെന്നും പാക്കിസ്ഥാന്റെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് നേരിട്ട് വിളിച്ച് അഭ്യർഥിച്ചതു പ്രകാരമാണ് ഇന്ത്യ വെടിനിർത്തലിലേക്ക് കടന്നെന്നുമായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം.
സത്യം ഇതിന്റെ ഇടയിലെവിടെയോ ആണ്.
എങ്കിലും, ഇന്ത്യയുടെ നിലപാടിൽ പ്രകോപിതനായാണ് ട്രംപ് ഇന്ത്യയ്ക്കുമേൽ 50 ശതമാനവും പാക്കിസ്ഥാനുമേൽ വെറും 19 ശതമാനവും തീരുവ പ്രഖ്യാപിച്ചത്. അത് വ്യക്തിപരമാണ്.
റഷ്യൻ എണ്ണയല്ല വിഷയം. ഹംഗറി ഇപ്പോഴും വൻതോതിൽ റഷ്യൻ എണ്ണ വാങ്ങുന്നുണ്ട്.
അതു കുഴപ്പമില്ലെന്ന് ട്രംപ് പറഞ്ഞിട്ടുണ്ടല്ലോ എന്നത് ഓർക്കണമെന്നും രാജൻ പറഞ്ഞു.
ഇന്ത്യ-യുഎസ് ബന്ധത്തിൽ വിള്ളൽ വീണതിനുപിന്നിലെ യഥാർഥ കാരണം നമുക്ക് അറിയില്ല. എങ്കിലും സമവായമുണ്ടാകുമെന്നും ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ഡീലിലേക്ക് വൈകാതെ എത്തുമെന്നാണ് കരുതുന്നതെന്നും രാജൻ പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

