
ന്യൂഡൽഹി∙ നാഷനൽ കരിയർ സർവീസ് പോർട്ടലിൽ 11 പ്രമുഖ കോർപറേറ്റ് കമ്പനികൾ കൂടി ഉടൻ റജിസ്റ്റർ ചെയ്യുമെന്നും ഇത് ഒട്ടേറെ പേർക്കു തൊഴിൽ ലഭിക്കാൻ വഴിയൊരുക്കുമെന്നും കേന്ദ്ര തൊഴിൽമന്ത്രി മൻസുഖ് മാണ്ഡവ്യ. തൊഴിൽദാതാക്കളെയും തൊഴിലന്വേഷകരെയും നേരിട്ടു ബന്ധപ്പെടുത്തുന്ന പോർട്ടലാണു നാഷനൽ കരിയർ സർവീസ് പോർട്ടൽ.
‘11 കമ്പനികളുമായും തത്വത്തിൽ ധാരണയായി. ഇതോടെ 25 ലക്ഷം പേർക്കു കൂടി തൊഴിൽ ലഭിക്കുമെന്നു കരുതുന്നു. 35 ലക്ഷം തൊഴിൽ ദാതാക്കളും 1.10 കോടി തൊഴിലന്വേഷകരും ഇതിനകം പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 3.46 കോടി ഒഴിവുകളാണു പോർട്ടൽ വഴി റിപ്പോർട്ട് ചെയ്തത്. 2023–24ൽ മാത്രം 1.09 കോടി തൊഴിലുകൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം ഇത്, ഒരു കോടി കവിഞ്ഞു.
വിദേശത്തേക്കു റിക്രൂട്മെന്റ് നടത്തുന്ന 500 ഏജൻസികളും പോർട്ടലിൽ റജിസ്റ്റർ െചയ്തിട്ടുണ്ട്.’ മൻസുഖ് മാണ്ഡവ്യ പറഞ്ഞു.പോർട്ടൽ വഴി തൊഴിൽ നൽകുന്നതുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രാലയവും സിഗ്നസ് ഉജാല ഗ്രൂപ്പും തമ്മിലുള്ള ധാരണാപത്രം ഒപ്പിടുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]