
ന്യൂഡൽഹി∙ ബുക്ക് ചെയ്ത ഫ്ലൈറ്റിനു പകരം, നേരത്തേയുള്ള മറ്റൊരു ഫ്ലൈറ്റ് തിരഞ്ഞെടുക്കാൻ എയർ ഇന്ത്യ യാത്രക്കാർക്ക് അവസരം. ലക്ഷ്യസ്ഥാനത്ത് നേരത്തെയെത്തേണ്ട സാഹചര്യമുള്ളവർക്ക് ‘ഫ്ലൈ പ്രയർ’ എന്ന ഈ സേവനം പ്രയോജനപ്പെടും. ബുക്ക് ചെയ്ത ഫ്ലൈറ്റിന് 12 മണിക്കൂർ മുൻപ് വരെയുള്ള മറ്റൊരു എയർ ഇന്ത്യ ഫ്ലൈറ്റ് ഇത്തരത്തിൽ തിരഞ്ഞെടുക്കാം. എന്നാൽ 2 ഫ്ലൈറ്റുകളുടെയും പുറപ്പെടൽ സമയം ഒരേ തീയതിയിലായിരിക്കണം.
തിരഞ്ഞെടുക്കുന്ന വിമാനത്തിലെ സീറ്റിന്റെ ലഭ്യതയനുസരിച്ചായിരിക്കും ഈ സൗകര്യം ലഭിക്കുക.എയർ ഇന്ത്യ ഫ്ലൈയിങ് റിട്ടേൺ ലോയൽറ്റി പ്രോഗ്രാമിലെ ഗോൾഡ്, പ്ലാറ്റിനം അംഗങ്ങൾക്ക് സൗജന്യമായിരിക്കും.
മറ്റുള്ളവർക്ക് ചാർജുണ്ടാകും. ഡൽഹി, മുംബൈ, പുണെ, ചെന്നൈ, അഹമ്മദാബാദ്, ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ് എന്നീ നഗരങ്ങൾക്കിടെയാണ് യാത്രയെങ്കിൽ 2,199 രൂപയും മറ്റുള്ള എല്ലാ റൂട്ടുകളിലും 1,499 രൂപയുമാണ് ചാർജ്. എയർ ഇന്ത്യ ടിക്കറ്റിങ്, ചെക്കിൻ–ഇൻ ഡസ്ക്കുകളിൽ ഈ സേവനം ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]