നിക്ഷേപകരെ നിരാശരാക്കി ടിസിഎസിന്റെ രണ്ടാം പാദഫലം. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ലാഭം 1.41 ശതമാനം മാത്രമാണ് ഉയർന്നത്.
നിക്ഷേപകർക്ക് 11 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
മുൻവർഷം ഇതേ കാലയളവിൽ 11,909 രൂപ ലാഭം കൈവരിച്ചപ്പോൾ അവലോകന കാലയളവിൽ വിപണി പ്രതീക്ഷകൾക്കും താഴെ 12,075 കോടി രൂപ മാത്രമാണ് കൈവരിക്കാനായത്.
ടിസിഎസിലുണ്ടായ ജീവനക്കാരുടെ പിരിച്ചുവിടൽ, അമേരിക്കൻ വീസ ചാർജ് വർധന, രൂപയുടെ പ്രത്യാഘാതങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ വിപണി പ്രതീക്ഷയ്ക്കൊപ്പമെത്താതെ പോയത്.
ഒന്നാം പാദ ഫലങ്ങൾ പുറത്തു വിട്ടതിനു ശേഷം ടിസിഎസ് രണ്ട് ശതമാനത്തോളം ജീവനക്കാരെ പിരിച്ചു വിട്ടത് വിവാദമായിരുന്നു. അക്കാര്യത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്നും നിക്ഷേപകർ വ്യക്തത പ്രതീക്ഷിച്ചിരുന്നു.
ജീവനക്കാരെ പുനഃസംഘടിപ്പിക്കാനാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു.
അമേരിക്കൻ വിസ ഫീസ് വർധനയുടെ കാര്യത്തിൽ അടുത്ത നീക്കം എന്താണെന്ന് മറ്റ് കമ്പനികളെപ്പോലെ ടിസിഎസും കാത്തിരിക്കുകയാണ് എന്നാണ് കമ്പനി അറിയിച്ചത്. രണ്ടാം പാദത്തിൽ കമ്പനി 55 കോടി യൂറോയുടെ പുതിയ ബിസിനസുകൾ നേടിയിട്ടുണ്ട്.
ഓഹരിയുടമകൾക്കായി 11 രൂപയുടെ ഇടക്കാല ലാഭവിഹിതവും ടിസിഎസ് പ്രഖ്യാപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]