മുംബൈ ∙ ലോകത്തെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയായ ഇന്ത്യ ഈ ദശകത്തിന്റെ അവസാനത്തോടെ വിമാനങ്ങളുടെ മെയ്ന്റനൻസ്, റിപ്പയർ എന്നിവയുടെ രാജ്യാന്തര ഹബ്ബായി മാറുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുംബൈ നഗരത്തിലെ രണ്ടാമത്തെ വിമാനത്താവളം നവിമുംബൈയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൈലറ്റ്, കാബിൻ ക്രൂ, ഗ്രൗണ്ട് സ്റ്റാഫ് വിഭാഗങ്ങളിൽ കൂടുതൽ അവസരം സൃഷ്ടിക്കുമെന്നും വ്യക്തമാക്കി.
2014ൽ രാജ്യത്ത് 74 വിമാനത്താവളങ്ങൾ ഉണ്ടായിരുന്നത് 160 ആയി ഉയർന്നു. വിമാനം, റെയിൽ, റോഡ്, മെട്രോ, ജലപാത തുടങ്ങി 11 വർഷത്തിനിടെ രാജ്യത്ത് അടിസ്ഥാന സൗകര്യവികസന മേഖലയിൽ വലിയ കുതിപ്പുണ്ടായി.
ബുള്ളറ്റ് ട്രെയിൻ പദ്ധതികൾ അതിവേഗം പുരോഗമിക്കുകയാണ്. 2008ലെ മുംബൈ ഭീകരാക്രമണത്തിനു പാക്കിസ്ഥാന് തിരിച്ചടി കൊടുക്കാതെ കോൺഗ്രസ് രാജ്യത്തിന്റെ അഭിമാനം പണയംവച്ചെന്നും ആരോപിച്ചു.
മുംബൈയിലെ ആദ്യ ഭൂഗർഭ മെട്രോ പാതയുടെ അവസാനഘട്ടം, പൊതുഗതാഗത സംവിധാനങ്ങൾ ഏകോപിപ്പിച്ചുള്ള മുംബൈ വൺ മൊബൈൽ ആപ് എന്നിവയും ഉദ്ഘാടനം ചെയ്തു.
നവിമുംബൈ വിമാനത്താവളത്തിൽ നിന്ന് ഡിസംബറിലായിരിക്കും സർവീസ് ആരംഭിക്കുക. രാജ്യാന്തര, ആഭ്യന്തര സർവീസുകൾ ഒരുമിച്ചു തുടങ്ങും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]