
ചോദ്യം: ആമസോൺ പ്ലാറ്റ്ഫോമിൽ ഇ ബുക്സ്, ഓഡിയോ ബുക്സ് തുടങ്ങിയ കച്ചവടം ചെയ്യാൻ ആഗ്രഹിക്കുന്നു. ഒരു കണ്ടന്റ് ക്രിയേറ്ററാണ് ഞാൻ. ആമസോൺ പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഇവ വിൽക്കുമ്പോൾ ജിഎസ്ടി റജിസ്ട്രേഷൻ ആവശ്യമുണ്ടോ? നിലവിൽ സർവീസ് വിഭാഗത്തിൽ റജിസ്ട്രേഷൻ ഉണ്ടെങ്കിൽ ഇത്തരം ബിസിനസ് ചെയ്യാൻ എന്താണു വഴി?
റെനോ ഫിലിപ്പ്, ചങ്ങനാശേരി
∙ ഇ-കൊമേഴ്സ് വിഭാഗത്തിൽപെട്ട ആമസോൺ, ഫ്ലിപ്കാർട് തുടങ്ങിയ ബിസിനസുകൾ നിർബന്ധിത റജിസ്ട്രേഷൻ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ജിഎസ്ടി നിയമത്തിലെ സെക്ഷൻ 24 പ്രകാരം ഇലക്ട്രോണിക് കൊമേഴ്സ് ഓപ്പറേറ്റർമാർ വിറ്റുവരവു പരിഗണിക്കാതെ റജിസ്ട്രേഷൻ എടുക്കേണ്ട ബാധ്യതയുണ്ട്. ഇതു പ്രകാരം വിവിധ തരത്തിലുള്ള ഉള്ളടക്കങ്ങൾ നിർമിക്കുകയും പങ്കിടുകയും ചെയ്യുന്ന താങ്കൾ പ്രത്യേക റജിസ്ട്രേഷൻ എടുക്കണം. ഇ- കൊമേഴ്സ് ഓപ്പറേറ്റർ വഴി സാധനങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ വിൽക്കുന്ന ഒരാൾക്ക് കോംപോസിഷൻ സ്കീമിന് കീഴിൽ റജിസ്ട്രേഷൻ എടുക്കാൻ കഴിയില്ല.
ഇതിനു പുറമേ, നിലവിൽ ഒരു സർവീസുമായി ബന്ധപ്പെട്ട് റജിസ്ട്രേഷനുള്ള ബിസിനസുകാരാണെങ്കിൽ കൂടി ഇ – കൊമേഴ്സുമായി ബന്ധപ്പെട്ട കച്ചവടത്തിന് പ്രത്യേക റജിസ്ട്രേഷൻ ആവശ്യമാണ്. ഇവയ്ക്കു പുറമേ ജിഎസ്ടി നിയമത്തിലെ സെക്ഷൻ 52 പ്രകാരം 01–02–2019 മുതൽ ടിസിഎസ് (TCS) പിടിക്കണം.
(Ref: Notification No. 2/2019/Central Tax – dated 29.01.2019). ടിസിഎസ് സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന ഫോം GSTR – 8 എല്ലാ മാസവും ഫയൽ ചെയ്യണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]