കൊച്ചി∙ കെഎസ്എഫ്ഇ വർഷം ഒരു ലക്ഷം കോടിയുടെ ബിസിനസ് ലക്ഷ്യം കൈവരിച്ച് ഇന്ത്യയിലെ ബാങ്കിതര സ്ഥാപനങ്ങളിൽ (എംഎൻബിസി) മുൻനിരയിലെത്തി. ചിട്ടിയും റീട്ടെയ്ൽ ബാങ്കിങ്ങിനു സമാനമായ നിക്ഷേപങ്ങളുമാണ് ഈ വിജയത്തിനു കാരണം.
കേന്ദ്ര ചിട്ടി നിയമത്തിൽ സംസ്ഥാന സർക്കാരിന് ഉപയുക്തമാക്കാവുന്ന 12(1) വകുപ്പ് ആധാരമാക്കി ചിട്ടിയോടൊപ്പം മറ്റു ധനകാര്യ ബിസിനസുകളും നടത്താൻ അനുമതി ലഭിച്ചിട്ടുമുണ്ട്.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിലും കെഎസ്എഫ്ഇ വൻകിട
ബാങ്കുകൾക്കൊപ്പം എത്തിയിരുന്നു. മൊബൈൽ ആപ്പിലൂടെയും സ്വന്തം ഐഎഫ്എസ് കോഡിലൂടെയുമുള്ള ഇലക്ട്രോണിക് പണമിടപാടുകളും ബിസിനസ് കുതിപ്പിനു സഹായകമായി.
പ്രവാസി ചിട്ടികളും ഡിവിഷൻ ചിട്ടികളും സർക്കാർ ഗാരന്റിയോടെയുള്ള നിക്ഷേപങ്ങളും മിതമായ പലിശ നിരക്കിലുള്ള വായ്പകളും കെഎസ്എഫ്ഇയുടെ സവിശേഷതകളാണ്.
സ്വർണപ്പണയ വായ്പയിൽ വൻ കുതിപ്പാണുണ്ടായത്.
കഴിഞ്ഞ സാമ്പത്തിക വർഷം 1000 കോടിയുടെ പുതിയ ചിട്ടികൾ തുടങ്ങിയതും നടപ്പു സാമ്പത്തിക വർഷം വായ്പകൾ തുടക്കത്തിൽതന്നെ 10,000 കോടി കവിഞ്ഞതും ആകെ ബിസിനസ് ഒരുലക്ഷം കോടിയിലെത്തിച്ചു.
ജീവനക്കാരും ഏജന്റുമാരും ബിസിനസ് പ്രമോട്ടർമാരും അപ്രൈസർമാരുമെല്ലാം ചേർന്നുള്ള കൂട്ടായ യത്നത്തിന്റെ ഭാഗമാണിത്.
ഇനിയും വളരും: ധനമന്ത്രി
പുതിയ വായ്പാ–നിക്ഷേപ പദ്ധതികൾ ആവിഷ്കരിച്ച് കെഎസ്എഫ്ഇ ഇനിയും വളരും. നാലര വർഷം കൊണ്ടാണ് ബിസിനസ് ഇരട്ടിയിലെത്തിച്ചത്.
2021ൽ 52000 കോടിയായിരുന്നു വായ്പയും നിക്ഷേപവും ചേർന്നുള്ള ആകെ ബിസിനസ്. 100 കോടി മാത്രം മൂലധനം ഉണ്ടായിരുന്നത് സർക്കാർ ധനസഹായത്തോടെ 200 കോടിയാക്കി.
വിദേശ പ്രവാസി ചിട്ടിക്കു പുറമേ മറ്റു സംസ്ഥാനങ്ങളിലും ചിട്ടി ആരംഭിച്ചത് വിജയമായി. ഓൺലൈനായി എവിടെ നിന്നും ചിട്ടിയിൽ ചേരാം.
3000 പേർക്ക് കഴിഞ്ഞ വർഷങ്ങളിൽ നിയമനം നൽകി.
വിശ്വാസ്യതയാണ് കെഎസ്എഫ്ഇയുടെ ശക്തി. സർക്കാർ ഗാരന്റിയുള്ള ചിട്ടിയും നിക്ഷേപവുമാണ്.
ഇവിടെ ചിട്ടിയിൽ ചേർന്നാൽ മിക്ക മ്യൂച്വൽഫണ്ടുകളെക്കാളും ബാങ്ക് സ്ഥിര നിക്ഷേപത്തെക്കാളും വരുമാനം ലഭിക്കുമെന്ന വസ്തുത പലർക്കും അറിയില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

