
ന്യൂഡൽഹി: പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സേവിങ്സ് അക്കൗണ്ട് മിനിമം ബാലൻസ് പരിധിയിൽ മാറ്റവുമായി സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ ഐസിഐസിഐ ബാങ്ക്. മെട്രോ–നഗര മേഖലകൾ, സെമി–അർബൻ മേഖല, റൂറൽ മേഖല എന്നിങ്ങനെ മൂന്ന് വിഭാഗമായാണ് മിനിമം പ്രതിമാസ ആവറേജ് ബാലൻസ് വർധിപ്പിച്ചത്.
ഓഗസ്റ്റ് ഒന്നിന് ശേഷം പുതിയ അക്കൗണ്ട് തുറന്ന ഉപഭോക്താക്കൾക്ക് മാത്രമാണ് ഇത് ബാധകം. നിലവിലെ ഉപഭോക്താക്കൾക്ക് പഴയ നിരക്ക് തുടരും.
പുതിയ മാനദണ്ഡപ്രകാരം മെട്രോ നഗങ്ങളിലും നഗരങ്ങളിലും പ്രതിമാസം അക്കൗണ്ടിൽ സൂക്ഷിക്കേണ്ട
മിനിമം ആവറേജ് ബാലൻസ് 50,000 രൂപയാണ്. നേരത്തെ ഇത് 10,000 രൂപയായിരുന്നു.
സെമി–അർബൻ മേഖലകളിൽ ഇത് നേരത്തെയുണ്ടായിരുന്ന 5000 രൂപയിൽ നിന്ന് 25,000 രൂപയായി കൂട്ടി. ഗ്രാമ മേഖലകളിൽ പുതിയ മിനിമം ബാലൻസ് 10,000 രൂപയാണ്.
നേരത്തെ ഇത് 2500 രൂപയായിരുന്നു.
പ്രതിമാസ മിനിമം ആവറേജ് ബാലൻസ് അക്കൗണ്ടിൽ സൂക്ഷിച്ചില്ലെങ്കിൽ പിഴയീടാക്കും. ഒന്നുകിൽ കുറവുള്ള തുകയുടെ ആറ് ശതമാനം, അല്ലെങ്കിൽ 500 രൂപ– ഇതിൽ ഏതാണ് കുറവെന്ന് നോക്കി ആ തുകയാണ് പിഴ നൽകേണ്ടിവരിക.
ബാങ്ക് ഇടപാടുകൾക്കും പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
മാസത്തിൽ മൂന്ന് തവണയായി ലക്ഷം രൂപവരെ മറ്റ് ചാർജില്ലാതെ നിക്ഷേപിക്കാം. അതിനപ്പുറം ഓരോ നിക്ഷേപത്തിനും 150 രൂപ വീതമോ, അല്ലെങ്കിൽ ഓരോ 1000 രൂപക്കും 3.50 രൂപ എന്ന നിരക്കിലോ ചാർജ് ഈടാക്കും.
ഇതിൽ കൂടിയ തുക ഏതെന്ന് നോക്കിയാണ് ചാർജായി ഈടാക്കുക.
തേഡ് പാർട്ടി കാഷ് ഡിപ്പോസിറ്റിനും മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഒറ്റത്തവണ 25,000 രൂപ വരെയാണ് സേവിങ്സ് അക്കൗണ്ടുകളിൽ തേഡ് പാർട്ടി ഡിപ്പോസിറ്റ് നടത്താനാവുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]