
കൊച്ചി ∙ വെളിച്ചെണ്ണ വിൽപന ഗണ്യമായി കുറയുകയും വൻകിട കമ്പനികൾ വിപണിയിൽ നിന്നു മാറി നിൽക്കുകയും െചയ്തതോടെ തമിഴ്നാട് മാർക്കറ്റിൽ കൊപ്രയുടെ വില പൊടുന്നനെ കുറഞ്ഞു.
കിലോഗ്രാമിന് 270–275 രൂപയ്ക്കു വിറ്റിരുന്ന കൊപ്രയ്ക്ക് ഇന്നലെ 215– 218 രൂപയാണു വില. 55 രൂപയുടെ കുറവ്.
മാർക്കറ്റിൽ ആവശ്യത്തിനു കൊപ്ര ലഭ്യമാണ്. ഏതാനും ദിവസങ്ങൾകൂടി ഇൗ വിലയ്ക്ക് കൊപ്ര ലഭിക്കുമെന്നാണു സൂചന.
കൊപ്ര വില കുറഞ്ഞ സ്ഥിതിക്ക് വെളിച്ചെണ്ണ വില ലീറ്ററിന് 390 രൂപയ്ക്കു വിൽക്കാനാവുമെന്നു വെൽഫെയർ അസോസിയേഷൻ ഓഫ് കേരള കോക്കനട്ട് ഓയിൽ മില്ലേഴ്സ് പ്രസിഡന്റ് സജീവ് കെ. ജോബ് പറഞ്ഞു.
കേരളത്തിലെ വൻകിട, ചെറുകിട മില്ലുകൾ തമിഴ്നാട്ടിൽ നിന്നാണു വെളിച്ചെണ്ണ ആട്ടാൻ കൊപ്ര കൊണ്ടുവരുന്നത്.
മാരികോ പോലുള്ള വൻകിട
കമ്പനികൾ മൊത്ത വിപണിയിൽ നിന്നു മാറി കർഷകരിൽ നിന്നു നേരിട്ടു തേങ്ങ സംഭരിക്കാൻ തുടങ്ങിയതോടെയാണ് ഓണം വിപണി മുന്നിൽക്കണ്ട് പൂഴ്ത്തിവച്ചിരുന്ന കൊപ്ര മാർക്കറ്റിലേക്കു വരാൻ തുടങ്ങിയത്.
വെളിച്ചെണ്ണ വില വൻതോതിൽ കൂടിയതു മൂലം വിൽപന ഗണ്യമായി കുറഞ്ഞു. കേരളത്തിലെ ചെറുകിട
മില്ലുകളിൽ പലതും ഇതോടെ പ്രവർത്തനം നിർത്തി. ഇതും വിപണിയിൽ കൊപ്രയുടെ ലഭ്യത കൂട്ടി.
ഓണം വിപണി മുന്നിൽക്കണ്ട് തമിഴ്നാട്ടിലെ വൻകിട
കച്ചവടക്കാർ കൊപ്ര വ്യാപകമായി ശേഖരിച്ചിരുന്നു. എന്നാൽ കേരളത്തിലെ 93 ലക്ഷത്തോളം റേഷൻ കാർഡ് ഉടമകൾക്ക് 2 മാസം ഒരു ലീറ്റർ വെളിച്ചെണ്ണ വീതം സബ്സിഡി നിരക്കിൽ നൽകാൻ സർക്കാർ തീരുമാനിച്ചതോടെ ഓണം കോള് പ്രതീക്ഷിച്ചതു പോലെ ഉണ്ടാവില്ലെന്നു വ്യക്തമായി.
കൊപ്ര വില പൊടുന്നനെ കുറഞ്ഞത് കേരഫെഡിനാണു തിരിച്ചടിയായത്.
മാർക്കറ്റിൽ കൊപ്രയ്ക്ക് ഏറ്റവും ഉയർന്ന വില വന്നതു കിലോഗ്രാമിന് 275 രൂപയാണ്. എന്നാൽ കേര ഫെഡ് കൊപ്ര സംഭരിച്ചതാവട്ടെ 299 രൂപയ്ക്കും.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ പുതിയ വിളവെടുപ്പ് ആരംഭിച്ചതോടെ പച്ചത്തേങ്ങയുടെ ലഭ്യതയും കൂടിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]