
തിരുവനന്തപുരം ∙ ഇറക്കുമതി ത്തീരുവ വർധിപ്പിച്ചത് രാജ്യത്തിന്റെ ജിഡിപിയെ അടക്കം ബാധിക്കുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. യുകെയിൽനിന്ന് വാഹനങ്ങൾ വൻതോതിൽ ഇറക്കുമതി ചെയ്തു തുടങ്ങിയിട്ടുണ്ട്.
യുഎസിൽ നിന്നുള്ള ഇറക്കുമതി കൂടി വർധിച്ചാൽ രാജ്യത്തെ വിപണിയും സർക്കാരുകളുടെ വരുമാനവും തകരും.
കേരളത്തിലെ ചെമ്മീൻ, സുഗന്ധവ്യഞ്ജനം, ടെക്സ്റ്റൈൽസ്, കശുവണ്ടി, കയർ മേഖലകൾക്ക് വലിയ തിരിച്ചടിയാകും. ഇതിനുള്ള പരിഹാര നടപടികൾ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്.
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെക്കാൾ വലുതായിരിക്കും തീരുവ യുദ്ധം കാരണമുണ്ടാകുക. ഓസ്ട്രേലിയയിൽനിന്നു പാലും മാംസവും ഇറക്കുമതി ചെയ്യാൻ പോകുന്നുവെന്ന സൂചനയുണ്ട്.
ഇവ കാര്യമായ വിലക്കുറവിൽ ഇവിടെ ലഭ്യമാകുന്നതോടെ സംസ്ഥാനത്തെ 14 ലക്ഷത്തോളം ക്ഷീരകർഷകർ പ്രതിസന്ധിയിലാകും. സംസ്ഥാന സർക്കാരിന്റെ നികുതി വരുമാനം കുറഞ്ഞെന്ന പ്രചാരണം ശരിയല്ല.
ഐജിഎസ്ടി വിഹിതം ലഭ്യമാക്കുന്നതിൽ കേന്ദ്രം വരുത്തുന്ന വീഴ്ചകൾ കൂടി കണക്കിലെടുക്കണം. ഇതു സംബന്ധിച്ചു കേന്ദ്രത്തിനു കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]