
ചെന്നൈ∙ 2024-25 കാലയളവിൽ ഇരട്ട അക്ക സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയ ഏക സംസ്ഥാനമായി തമിഴ്നാട്.
14 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു സംസ്ഥാനത്തിന് ഈ നേട്ടത്തിലെത്തുന്നത്.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയ കണക്കനുസരിച്ച് 11.19% വളർച്ചയാണു സംസ്ഥാനം നേടിയത്. ബജറ്റിൽ പ്രതീക്ഷിച്ചതിനെക്കാൾ 2.2% കൂടുതലാണിത്.
2010-11 കാലഘട്ടത്തിൽ 13.12% വളർച്ച രേഖപ്പെടുത്തിയിരുന്നു. ഡിഎംകെ ഭരിക്കുമ്പോഴാണു രണ്ടു തവണയും നേട്ടം കൊയ്തത്.
2030നുള്ളിൽ ഒരു ട്രില്യൻ ഡോളർ സമ്പദ്വ്യവസ്ഥയായി മാറാനുള്ള തമിഴ്നാടിന്റെ ശ്രമങ്ങൾക്ക് വളർച്ച ഊർജം പകരുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]