
ആഭരണ പ്രിയർക്കും വിവാഹം ഉൾപ്പെടെ വിശേഷ ആവശ്യങ്ങൾക്കായി സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസം പകർന്ന് സ്വർണവില താഴേക്കിറങ്ങി. ഇന്നലെ വില റെക്കോർഡ് കുറിച്ചിരുന്നു.
6 ദിവസം കൊണ്ട് പവന് 2,560 രൂപയും ഗ്രാമിന് 335 രൂപയും കൂടിയ ശേഷമാണ് ഇന്ന് വില കുറഞ്ഞത്
– സ്വർണവില ഗ്രാമിന് 25 രൂപ കുറഞ്ഞ് 9,445 രൂപയായി
– പവന് 200 രൂപ താഴ്ന്ന് 75,560 രൂപയായി.
– ചില ജ്വല്ലറികൾ 18 കാരറ്റ് സ്വർണ വില ഗ്രാമിന് ഇന്ന് 15 രൂപ കുറച്ച് 7,805 രൂപയാക്കി.
– വെള്ളി വില ഗ്രാമിന് 125 രൂപയിൽ മാറ്റമില്ലാതെ നിർത്തി.
– മറ്റ് ചില ജ്വല്ലറികൾ 18 കാരറ്റ് സ്വർണത്തിന് ഇന്ന് നിശ്ചയിച്ച വില ഗ്രാമിന് 20 രൂപ കുറച്ച് 7755 രൂപയാണ്. അവരും വെള്ളി വില 125 രൂപയിൽ നിലനിർത്തി.
– 14 കാരറ്റ് സ്വർണവില ഗ്രാമിന് 15 രൂപ കുറഞ്ഞ് 6,035 രൂപ.
– 9 കാരറ്റ് സ്വർണത്തിന് 10 രൂപ കുറഞ്ഞ് 3,890 രൂപ.
_ യുഎസിലേക്കുള്ള സ്വർണം ഇറക്കുമതിക്ക് കനത്ത തീരുവ ഈടാക്കാൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ഉണ്ടായിരുന്നു.
ഇത് വിപണിയിൽ കടുത്ത ആശങ്ക വിതയ്ക്കുകയും രാജ്യാന്തര വില കുതിച്ചു കയറുകയും ചെയ്തിരുന്നു. ഔൺസിന് 3,380 ഡോളറിൽ നിന്ന് 3,405 ഡോളർ വരെയാണ് ഉയർന്നത്.
* നിലവിൽ യുഎസിൽ സ്വർണം ഇറക്കുമതിക്ക് താരിഫ് ഇല്ല.
* ഒരു കിലോഗ്രാം സ്വർണക്കട്ടി, 100 ഔൺസിൻ്റെ സ്വർണക്കട്ടി എന്നിവയ്ക്ക് തീരുവ ഏർപ്പെടുത്താനായിരുന്നു നീക്കം.
– ഇത് ഏറ്റവുമധികം തിരിച്ചടിയാവുക സ്വിറ്റ്സർലൻഡിനായിരുന്നു.
– യുഎസിലേക്ക് ഏറ്റവുമധികം സ്വർണം കയറ്റുമതി ചെയ്യുന്നത് സ്വിറ്റ്സർലൻഡ് ആണ്; 39% ആണ് തീരുവ.
– തീരുവയിൽ നിന്ന് സ്വർണത്തെ ഒഴിവാക്കുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കിയത് രാജ്യാന്തര വിലയെ അല്പം താഴ്ത്തി 3,394 നിലവാരത്തിൽ എത്തിച്ചു.
ഇതോടെ കേരളത്തിലും വില താഴുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]