
യുഎസ് ചുമത്തിയ കനത്ത ഇറക്കുമതി തീരുവയിൽ നിന്ന് ‘രക്ഷപ്പെടാൻ’ വളഞ്ഞവഴി പ്രയോജനപ്പെടുത്തി ചൈന. തന്ത്രം തിരിച്ചറിഞ്ഞ യുഎസ് കൂടുതൽ തീരുവ ചുമത്തി തിരിച്ചടിയും തുടങ്ങി.
ചൈനയിൽ നിന്ന് നേരിട്ട് യുഎസിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് നിലവിൽ 51.1% ഇറക്കുമതി തീരുവ ബാധകമാണ്. ഇതുമൂലം ഇക്കഴിഞ്ഞ മേയിൽ യുഎസിലേക്കുള്ള ചൈനീസ് കയറ്റുമതി 43 ശതമാനം ഇടിഞ്ഞിരുന്നു.
ഈ സാഹചര്യത്തിലും പക്ഷേ, ചൈനയുടെ മൊത്തം കയറ്റുമതി 4.8 ശതമാനവും ആസിയാൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 15 ശതമാനവും വർധിച്ചു.
യൂറോപ്യൻ യൂണിയനിലേക്കുള്ള കയറ്റുമതി വളർച്ച 12 ശതമാനം. ഇതേകാലയളവിൽ ആസിയാൻ രാജ്യങ്ങളിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതിയും വർധിച്ചതോടെയാണ് ചൈനയുടെ തന്ത്രം തിരിച്ചറിഞ്ഞത്.
ഈ രാജ്യങ്ങളുടെ ഉൽപന്നങ്ങൾ എന്ന ലേബലിൽ ചൈനീസ് ഉൽപന്നങ്ങളും യുഎസിൽ എത്തുകയായിരുന്നു.
മേയിൽ വിയറ്റ്നാം വഴി 340 കോടി ഡോളറിന്റെ കയറ്റുമതിയാണ് ചൈന നടത്തിയതെന്ന് ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്തൊനീഷ്യ വഴിയുള്ള പരോക്ഷ കയറ്റുമതി 25 ശതമാനവും ഉയർന്നു.
ഇത്തരത്തിൽ പരോക്ഷമായി (ട്രാൻസ്-ഷിപ്പിങ്) യുഎസിലെത്തുന്ന ഉൽപന്നങ്ങൾക്ക് ട്രംപ് ഭരണകൂടം 40 ശതമാനം ഇറക്കുമതി തീരുവ ചുമത്തിത്തുടങ്ങിയിട്ടുണ്ട്.
മേയിൽ ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി 17 ശതമാനം വർധിച്ചെന്നും റിപ്പോർട്ടിലുണ്ട്. അതേമാസം ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി രേഖപ്പെടുത്തിയ വർധന 22.4 ശതമാനമാണ്.
ഇലക്ട്രോണിക്സ് ഉൽപന്നങ്ങളും മറ്റും ഇന്ത്യയിൽ അസംബ്ലിങ് നടത്തിയശേഷം നിരവധി ചൈനീസ് കമ്പനികൾ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. യുഎസിലേക്കുള്ള കയറ്റുമതിക്ക് തീരുവഭാരം കൂടിയതോടെ മറ്റ് വിപണികളിൽ കൂടുതൽ ശ്രദ്ധയൂന്നാനുള്ള ശ്രമവും നടത്തുകയാണ് ചൈന.
മേയിൽ യുഎഇയിലേക്കുള്ള ചൈനീസ് കയറ്റുമതി 20% ഉയർന്നിരുന്നു. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് Shutterstock/miss.cabulൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]