
കൊച്ചി∙ ജിയോബ്ലാക്ക്റോക്ക് അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ പ്രഥമ എന്‍എഫ്ഒ(ന്യൂഫണ്ട് ഓഫര്‍)ക്ക് വിപണിയില്‍ മികച്ച പ്രതികരണം. ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെയും ബ്ലാക്ക്റോക്കിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ജിയോബ്ലാക്ക്റോക്ക് അസറ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രഥമ എന്‍എഫ്ഒ 17,800 കോടി രൂപ സമാഹരിച്ചു.
ജിയോബ്ലാക്ക്റോക്ക് ഓവര്‍നൈറ്റ് ഫണ്ട്, ജിയോബ്ലാക്ക്റോക്ക് ലിക്വിഡ് ഫണ്ട്, ജിയോബ്ലാക്ക്റോക്ക് മണിമാര്‍ക്കറ്റ് ഫണ്ട് എന്നിങ്ങനെയുള്ള മൂന്ന് കാഷ് ഡെറ്റ് മ്യൂച്ചല്‍ ഫണ്ട് സ്കീമുകളാണ് അവതരിപ്പിച്ചത്.
റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് ജിയോഫിനാന്‍സ് ആപ്പിലൂടെ ജിയോബ്ലാക്ക്റോക്ക് ഫണ്ടുകളില്‍ നിക്ഷേപം നടത്താനാകും. തുടർ എന്‍എഫ്ഒകളില്‍ പങ്കാളികളാകാം.
ഇതിനായി ജിയോഫിനാന്‍സ് ആപ്പിലൂടെ മിനിറ്റുകള്‍ക്കുള്ളില്‍ നിക്ഷേപകര്‍ക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]