
ആലപ്പുഴ∙ കുട്ടനാടിന്റെ ദൃശ്യഭംഗിയും രുചികളും സംസ്കാരവും സഞ്ചാരികൾക്കു പരിചയപ്പെടുത്താൻ ജലഗതാഗത വകുപ്പിന്റെ ‘കുട്ടനാട് സഫാരി’ പദ്ധതി. അടുത്ത നിയമസഭ സമ്മേളനത്തിനു മുൻപ് ഇതു തുടങ്ങുമെന്നു പദ്ധതിയുടെ ഭാഗമായി പാതിരാമണലിൽ നിർമിക്കുന്ന ആംഫി തിയറ്ററിന്റെ സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി കെ.ബി.
ഗണേഷ്കുമാർ അറിയിച്ചു.
ജലഗതാഗത വകുപ്പിന്റെ 30 സീറ്റുള്ള പുതിയ സൗരോർജ ബോട്ടാണ് കുട്ടനാട് സഫാരിക്കായി ഉപയോഗിക്കുക. ആലപ്പുഴ ജെട്ടിയിൽ നിന്നു രാവിലെ 10ന് ആരംഭിച്ച്, സി ബ്ലോക്ക്, ആർ ബ്ലോക്ക് വഴി പാതിരാമണലിലേക്കാണു യാത്ര.
ഓല നെയ്ത്ത്, കയർ പിരിക്കൽ, കക്ക നീറ്റൽ, ചുണ്ടൻവള്ളങ്ങൾ തുടങ്ങിയവ യാത്രയിൽ പരിചയപ്പെടുത്തും. ബോട്ടിലും പാതിരാമണലിലും തനതു കലാരൂപങ്ങൾ അവതരിപ്പിക്കും.
കായൽ വിഭവങ്ങളുടെയും കുട്ടനാടൻ ഷാപ്പ് വിഭവങ്ങളുടെയും രുചി അറിയാം.
വൈകിട്ട് അഞ്ചോടെ തിരിച്ചെത്തും. കെഎസ്ആർടിസി ബജറ്റ് ടൂറിസവുമായി ചേർന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ ആലപ്പുഴയിലെത്തിച്ചു കുട്ടനാട് സഫാരിക്ക് അവസരം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]