
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ
ഇന്നു വൻതോതിൽ ഇടിഞ്ഞെങ്കിലും നേട്ടം കിട്ടാതെ ഉപഭോക്താക്കൾ. മറ്റ് രാജ്യങ്ങൾക്കുമേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘താരിഫ് ആയുധം’ ആഞ്ഞുവീശുകയാണെങ്കിലും മറുവശത്ത് അദ്ദേഹം ചർച്ചകൾക്കുള്ള സാധ്യത തുറന്നതും ഒരിടവേളയ്ക്കുശേഷം യുഎസ് ഡോളർ കരുത്താർജിച്ചതും മൂലം രാജ്യാന്തര സ്വർണവില നേരിട്ട
ഇടിവാണ് കേരളത്തിലെ വിലയിലും ഇന്ന് പ്രതിഫലിച്ചത്.
സംസ്ഥാനത്ത് ഗ്രാമിന് 60 രൂപ താഴ്ന്ന് 9,000 രൂപയായി. 480 രൂപ കുറഞ്ഞ് 72,000 രൂപയാണ് പവൻവില.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞവിലയാണിത്. എന്നാൽ, ദേശീയ പണിമുടക്ക് മൂലം ‘കേരളത്തിൽ’ സ്വർണാഭരണക്കടകൾ അടഞ്ഞുകിടക്കുന്നതിനാൽ സംസ്ഥാനത്ത് ഉപഭോക്താക്കൾക്ക് വിലക്കുറവിന്റെ നേട്ടം കിട്ടില്ല.
മറ്റു സംസ്ഥാനങ്ങളിൽ ജ്വല്ലറികൾ ഇന്നും പതിവുപോലെ പ്രവർത്തിക്കുന്നുണ്ടെന്ന് ഭീമ ഗ്രൂപ്പ് ചെയർമാനും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) സംസ്ഥാന ചെയർമാനുമായ ഡോ.ബി.
ഗോവിന്ദൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. സുതാര്യമായാണ് എകെജിഎസ്എംഎ വില നിശ്ചയിക്കുന്നതെന്നതിനാൽ മറ്റു സംസ്ഥാനങ്ങളും ഈ വിലയാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിലെ വ്യാപാരികൾ ഉറ്റുനോക്കുന്നത് കേരളത്തിലെ വിലയാണെന്നതു പരിഗണിച്ചാണ് ഇന്ന് കടമുടക്കമായിട്ടും വില നിശ്ചയിച്ചതെന്ന് എകെജിഎസ്എംഎ (കെ.
സുരേന്ദ്രൻ വിഭാഗം) ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസറും പറഞ്ഞു.
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവിലയിലും ഇന്നു മാറ്റമുണ്ട്. ഡോ.ബി.
ഗോവിന്ദൻ നയിക്കുന്ന എകെജിഎസ്എംഎ ഇന്ന് ഗ്രാമിന് 50 രൂപ കുറച്ച് 7,425 രൂപയാണ് 18 കാരറ്റിനു വിലയിട്ടത്. ഇവർ വെള്ളി വില ഗ്രാമിന് 119 രൂപയിൽ നിലനിർത്തി.
എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎയും 18 കാരറ്റ് സ്വർണവില ഗ്രാമിന് 50 രൂപ കുറച്ചു; വില 7,380 രൂപ.
വെള്ളി വില മാറ്റമില്ലാതെ ഗ്രാമിന് 116 രൂപ.
മലക്കംമറിഞ്ഞ് സ്വർണം
താരിഫ് ചർച്ചകൾ സജീവമാകുന്നതും ഡോളർ ശക്തിപ്പെടുന്നതുമാണ് രാജ്യാന്തര സ്വർണവിലയ്ക്ക് തിരിച്ചടിയായത്. ഇന്നലെ ഔൺസിന് 3,330 ഡോളറിനു മുകളിലായിരുന്ന രാജ്യാന്തരവില ഇന്നൊരുഘട്ടത്തിൽ 3,287 ഡോളർ വരെ ഇടിഞ്ഞു.
ഇതോടെ കേരളത്തിലും വില താഴുകയായിരുന്നു. എന്നാൽ, ഡോളറിനെതിരെ ഇന്നു രൂപ 20 പൈസ താഴ്ന്ന് 85.90ലാണ് വ്യാപാരം തുടങ്ങിയത്.
രൂപ ദുർബലമായില്ലായിരുന്നെങ്കിൽ ഇന്നു സ്വർണവില കേരളത്തിൽ ഇതിലുമേറെ കുറയുമായിരുന്നു. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് AFP (DIBYANGSHU SARKAR)ൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]