
സിആർആറും റീപോ നിരക്കും കുറച്ച റിസർവ് ബാങ്കിന്റെ നടപടിയുടെ പിന്തുണയിൽ വെള്ളിയാഴ്ച്ച മുന്നേറ്റത്തോടെ വ്യാപാരം അവസാനിപ്പിച്ച ഇന്ത്യൻ വിപണി ഇന്ന് മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഗ്യാപ് അപ്പ് ഓപ്പണിങ് നേടി. ബജാജ് ഫിനാൻസിന്റെ ഓഹരി വിഭജനത്തിന്റെയും ബോണസിന്റെയും റെക്കോർഡ് ദിനം പ്രഖ്യാപിച്ചതിനെ തുടർന്ന് ബജാജ് ഇരട്ടകൾ നേടിയ മുന്നേറ്റവും മറ്റ് ഫിനാൻഷ്യൽ, ബാങ്കിങ് ഓഹരികളുടെ മുന്നേറ്റത്തിനിടയിൽ ഇന്ന് ഇന്ത്യൻ വിപണിക്ക് നിർണായകമായി.
ഇന്ന് ആരംഭത്തിൽ തന്നെ 25160 പോയിന്റ് കുറിച്ച നിഫ്റ്റി 100 പോയിന്റ് നേട്ടത്തിൽ 25103 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
സെൻസെക്സ് 256 പോയിന്റുകൾ മുന്നേറി 82445 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി സ്മോൾ, മിഡ് ക്യാപ് സൂചികകളും നിഫ്റ്റി നെക്സ്റ്റ്-50യും ഓരോ ശതമാനത്തിൽ കൂടുതല് നേട്ടമുണ്ടാക്കിയത് റീറ്റെയ്ൽ നിക്ഷേപകർക്കും അനുകൂലമാണ്. ബാങ്കിങ്, ഫിനാൻഷ്യൽ സൂചികകൾ അര ശതമാനം വീതം മുന്നേറിയ ഇന്ന് ഇന്ത്യൻ വിപണി സമ്പൂർണ മുന്നേറ്റം കുറിച്ചു.
ജിയോ ഫിനാൻസും, ആക്സിസ് ബാങ്കും യഥാക്രമം മൂന്നും, രണ്ടും ശതമാനം വീതം മുന്നേറിയതും നിഫ്റ്റിക്കും, ബാങ്ക് നിഫ്റ്റിക്കും അനുകൂലമായി. ബജാജ് ഫിനാൻസ് വിഭജനം ബജാജ് ഫിനാൻസിന്റെ ഓഹരി വിഭജനത്തിനും ബോണസിനുമുള്ള റെക്കോർഡ് തീയതി ജൂൺ 16 ആയി പ്രഖ്യാപിച്ചത് ബജാജ് ഫിനാൻസ് ഓഹരിക്ക് 2.50%വും ബജാജ് ഫിൻസെർവിന് 4.79%വും മുന്നേറ്റം നൽകി. ഇൻഷുറൻസ് പ്രീമിയം വർദ്ധിക്കുമെന്ന സൂചനയും ബജാജ് ഫിൻസെർവ് അടക്കമുള്ള ഇൻഷുറൻസ് കമ്പനികൾക്ക് അനുകൂലമായി. ബജാജ് ഫിനാൻസ് ഓഹരി 1:2 നിരക്കിൽ വിഭജിക്കുമ്പോൾ, 4:1 നിരക്കിലാണ് ബോണസ് ഓഹരി നൽകുക. എംസിഎക്സിൽ വൈദ്യുതിയും എംസിഎക്സിൽ വൈദ്യുതിയുടെ ഓപ്ഷനുകൾ വ്യാപരം നടത്താനുള്ള സെബിയുടെ അനുമതി ലഭ്യമായത് ഓഹരിക്ക് ഇന്ന് 7% മുന്നേറ്റം നൽകി.
ഇന്ത്യൻ എനർജി എക്സ്ചേഞ്ച് ഓഹരിയും ഇന്ന് നേട്ടത്തിലാണ് ക്ളോസ് ചെയ്യ്തത്. ഐഇഎക്സ് 3% നേട്ടത്തോടെ 209 പോയിന്റിലേക്കെത്തി. ഡിആർഡിഓ ടെക്നോളജി ട്രാൻസ്ഫർ ഇന്ത്യയുടെ പ്രതിരോധ ഇറക്കുമതി കുറക്കുവാനായി ഡിആർഡിഓ അവരുടെ പല ഡിഫൻസ് ഉത്പന്ന കണ്ടുപിടുത്തങ്ങളും ഡിഫൻസ് മേഖലയിലെ പ്രധാന ഉല്പാദകരുമായി പങ്ക് വയ്ക്കുന്നത് ഇന്ത്യൻ ഡിഫൻസ് ഉല്പാദന മേഖലയിൽ പുതിയ വഴിത്തിരിവാണ്.
ഭാരത് ഇലക്ട്രോണിക്സ്, ബിഇഎംഎൽ, ഭാരത് ഫോർജ്, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, ടാറ്റ ഇന്റർനാഷണൽ വെഹിക്കിൾസ് മുതലായ കമ്പനികളും ഡിആർഡിഓയുടെ പുതിയ ഉത്പന്നങ്ങൾ നിർമിക്കും. മുന്നേറ്റം നടത്തിയ ഭാരത് ഫോർജ് ഇന്ന് 3.75% നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജിയോ-ബ്ലാക്ക്റോക്ക് വെബ്സൈറ്റ് ജിയോ-ബ്ലാക്ക്റോക്ക് അസ്സറ്റ് മാനേജ്മെന്റ് കമ്പനി വെബ്സൈറ്റ് ലോഞ്ച് ചെയ്തതും മാനേജ്മെന്റ് ടീമിനെ പ്രഖ്യാപിച്ചതും ജിയോ ഫിനാൻസ് ഓഹരിക്ക് ഇന്ന് മുന്നേറ്റം നൽകി. ജനുവരി ആദ്യമാസത്തിൽ 300 രൂപയിൽ താഴെ പോന്ന ജിയോ ഫിനാൻഷ്യൽ സർവീസസ് ഓഹരി അഞ്ച് മാസങ്ങൾക്ക് ശേഷം ഇന്ന് വീണ്ടും 300 രൂപ കടന്നു. സിപിഐ ഡേറ്റ ഇന്ത്യയുടേയും അമേരിക്കയുടെയും സിപിഐ ഡേറ്റ ഈയാഴ്ച ഇന്ത്യൻ വിപണിയെ സ്വാധീനിക്കും.
അമേരിക്കൻ സിപിഐ ഡേറ്റ ബുധനാഴ്ചയും ഇന്ത്യയുടെത് വ്യാഴാഴ്ചയും വരുന്നു. ഇന്ത്യയുടെ മൊത്തവിലക്കയറ്റക്കണക്കുകൾ അടുത്ത ആഴ്ചയിലാണ് വരുന്നത്.
ചൈന മെയ് മാസത്തിൽ വീണ്ടും പണച്ചുരുക്കമാണ് റിപ്പോർട്ട് ചെയ്തത്. അടുത്ത ആഴ്ചയിലാണ് അമേരിക്കയുടെ ഫെഡ് യോഗം നടക്കാനിരിക്കുന്നത് എന്നതിനാൽ ജെറോം പവലിനെ മാറ്റണമെന്ന ചർച്ചകളും വിപണി ഏറ്റെടുത്തേക്കും. യൂറോപ്യൻ വിപണികളും, അമേരിക്കൻ ഫ്യൂച്ചറുകളും സമ്മിശ്ര വ്യാപാരമാണ് ഇന്ന് തുടരുന്നത്. ഡോളർ അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് അര ശതമാനം നഷ്ടം കുറിച്ച ഇന്ന് അമേരിക്കൻ ഡോളർ ഇന്ത്യൻ രൂപക്കെതിരെ 85.60/- നിരക്കിലാണ് വ്യാപാരം തുടരുന്നത്. സ്വർണം കഴിഞ്ഞ ആഴ്ചയുടെ അവസാനത്തിൽ നഷ്ടം കുറിച്ച രാജ്യാന്തര സ്വർണ വില മുന്നേറാനാകാതെ തുടരുകയാണ്.
ഫെഡ് യോഗം വരുന്നത് സ്വർണ വിലയിലും അനിശ്ചിതത്വം കൊണ്ട് വന്നേക്കാമെങ്കിലും ചൈനയും അമേരിക്കയും തമ്മിൽ ബ്രിട്ടനിൽ വച്ച് നടക്കുന്ന ചർച്ചയുടെ ഫലങ്ങൾ തന്നെയാകും തുടർന്നും സ്വാധീനിക്കുക. രാജ്യാന്തര സ്വർണ വില 3335 ഡോളറിലാണ് തുടരുന്നത്. ക്രൂഡ് ഓയിൽ അമേരിക്കൻ-ചൈന ചർച്ചയുടെ സാദ്ധ്യതകൾ ക്രൂഡ് ഓയിലിനും തല്ക്കാലം അനുകൂലമാണ്. ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാരചർച്ചകൾ വഴിമുട്ടിയാൽ മാത്രമേ ക്രൂഡ് ഓയിൽ വീഴുകയുള്ളു. രാജ്യാന്തര വിപണിയിൽ നാച്ചുറൽ ഗ്യാസ് വില രണ്ടര ശതമാനത്തിൽ കൂടുതൽ നഷ്ടത്തിലാണ് തുടരുന്നത്.
ലേഖകന്റെ വാട്സാപ് : 8606666722 Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്.
സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]