
44 വയസ്സുകാരൻ ചോദിക്കുന്നു, 7 വർഷം കൊണ്ട് ഒരു കോടി രൂപ സമ്പാദിക്കണം, വഴിയുണ്ടോ? | മനോരമ സമ്പാദ്യം | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – ₹1 Crore Investment Goal: Expert Advice from Manorama Sampadyam | Mutual Funds | SIP | Investment | Investment Tips | Savings Tips | Malayala Manorama Online News
44 വയസ്സുകാരൻ ചോദിക്കുന്നു, 7 വർഷം കൊണ്ട് ഒരു കോടി രൂപ സമ്പാദിക്കണം, വഴിയുണ്ടോ?
Published: March 08 , 2025 07:20 PM IST
1 minute Read
പ്രതീകാത്മക ചിത്രം (Image: Shutterstock/Ground Picture)
‘‘നിലവിൽ ഞാൻ 5 ഫണ്ടുകളിലായി മാസം 10,000 വീതം രൂപ നിക്ഷേപിക്കുന്നുണ്ട്. നാൽപത്തിനാലുകാരനായ എന്റെ ലക്ഷ്യം 5–7 വർഷംകൊണ്ട് ഒരു കോടി രൂപ സമാഹരിക്കുകയാണ്. ഇതുവരെ 7,05,000 രൂപ നിക്ഷേപിച്ചിട്ടുണ്ട്’’
അലക്സ്, തൃശൂർ
താങ്കൾ നിക്ഷേപിക്കുന്ന ഫണ്ടുകളും അവയ്ക്കു ഞങ്ങൾ നൽകുന്ന റേറ്റിങ്ങുമാണ് പട്ടികയിൽ നൽകിയിരിക്കുന്നത്. ഏറ്റവും നല്ല ഫണ്ടുകൾക്കാണ് 5 സ്റ്റാർ റേറ്റിങ് നൽകിയിരിക്കുന്നത്. ഈ ഫണ്ടുകളിൽ നിക്ഷേപം തുടരാം. 2 സ്റ്റാർ, 1 സ്റ്റാർ റേറ്റിങ്ങുള്ള ഫണ്ടുകളുടെ പ്രകടനം മോശമാണ്. ഈ വിഭാഗത്തിൽതന്നെയുള്ള മറ്റു ഫണ്ടുകളിലേക്കു നിക്ഷേപം മാറ്റാം. തീമാറ്റിക്/സെക്ടറൽ ഫണ്ടുകൾ ഞങ്ങളുടെ ഗവേഷണപരിധിയിൽ വരുന്നില്ല (താഴെക്കൊടുത്തിട്ടുള്ള ടേബിൾ നോക്കുക)
ഒരു കോടി രൂപ സമാഹരിക്കാൻ മാസം 66,000 രൂപയെങ്കിലും നിക്ഷേപിക്കണം. അതായത് 16,000 രൂപകൂടി അധികമായി കണ്ടെത്തണം. ഇപ്പോഴുള്ള നിക്ഷേപവുംകൂടി കണക്കിലെടുത്ത്, 12% നേട്ടം ലഭിച്ചാലുള്ള കാര്യമാണിത്.
മനോരമ സമ്പാദ്യം ഫിനാൻസ് ഡോക്ടറിൽ പ്രസിദ്ധീകരിച്ചത്. നിക്ഷേപവുമായി ബന്ധപ്പെട്ട വായനക്കാരുടെ സംശയങ്ങൾക്കു മറുപടി നിർദേശിക്കുന്ന പംക്തിയാണ് ഫിനാൻസ് ഡോക്ടർ. സംശയങ്ങളും നിക്ഷേപ തീരുമാനങ്ങളും കത്തിലൂടെയോ ഇ-മെയിൽ ( [email protected]) വഴിയോ വാട്സാപ് വഴിയോ (9207749142) പൂർണവിലാസം സഹിതം അറിയിക്കുക. സമ്പാദ്യത്തിലൂടെ മറുപടി ലഭിക്കും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
44-year-old asks if it’s possible to accumulate one crore rupees in 7 years.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
mo-business-smartinvestment mo-business-mutualfund 2fa5rb7hbqfap03h4e48cf762-list 56l19m08j5jgoqedjjso73khr4 mo-business-sampadyam-magazine mo-business-business-news 7q27nanmp7mo3bduka3suu4a45-list