വൈദ്യുതി ബിൽ കുടിശിക ഉടൻ തീർത്തില്ലെങ്കിൽ വിതരണം നിർത്തിവയ്ക്കുമെന്ന് ബംഗ്ലദേശിന് അദാനി ഗ്രൂപ്പിന്റെ മുന്നറിയിപ്പ്. ഫെബ്രുവരി 12ന് ബംഗ്ലദേശിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ബംഗ്ലദേശ് പവർ ഡവല്പമെന്റ് ബോർഡിന് (ബിപിഡിബി) അദാനി ഗ്രൂപ്പ് കത്തയച്ചത്.
ഏതാണ്ട് 1000 കോടി രൂപ ബംഗ്ലദേശ് വീട്ടാനുണ്ട്.
ഇത് ഉടൻ നൽകണമെന്നാണ് കത്തിലുള്ളത്. നേരത്തേയും പലതവണ കുടിശിക വീട്ടണമെന്ന് ആവശ്യപ്പെട്ട് അദാനി കത്തയിച്ചിരുന്നെങ്കിലും പണമടയ്ക്കാൻ ബംഗ്ലദേശിന് കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞവർഷവും ബംഗ്ലദേശ് സമാന സാഹചര്യത്തിലൂടെ കടന്നുപോയിരുന്നു.
കുടിശിക വീട്ടാൻ നവംബർ 10വരെ അദാനി സമയം അനുവദിക്കുകയും പണമടച്ചില്ലെങ്കിൽ 11ന് ഫ്യൂസ് ഊരുമെന്നും വ്യക്തമാക്കിയിരുന്നു. ഉടൻ 10 കോടി ഡോളർ അടച്ച് അന്നു ബംഗ്ലദേശ് പ്രതിസന്ധി ഒഴിവാക്കി.
എന്നാൽ, തുടർന്നുള്ള മാസങ്ങളിലെ ഫീസ് വീണ്ടും കുടിശികയാവുകയായിരുന്നു.
അതേസമയം, അദാനിയുമായുള്ള ഡീലിൽ ക്രമക്കേടുണ്ടെന്നും കരാർ റദ്ദാക്കണമെന്നുമുള്ള ആവശ്യവും ബംഗ്ലദേശിൽ ഉയർന്നിട്ടുണ്ട്. വഴിവിട്ട
മാർഗങ്ങളിലൂടെയാണ് വൈദ്യുതി വിതരണക്കരാർ സ്വന്തമാക്കിയതെന്നും കരാർ നിർത്തിവച്ച് നിയമനടപടിയിലേക്ക് കടക്കണമെന്നുമാണ് ആവശ്യം. എന്നാൽ, ഇങ്ങനെയൊരു പരാതിയുള്ളതായി ബിപിഡിബി അറിയിച്ചിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
2017ലാണ് അദാനിയും ബിപിഡിബിയും തമ്മിൽ കരാറിലെത്തിയത്.
ജാർഖണ്ഡിലെ കർക്കരി അധിഷ്ഠിത വൈദ്യുതി പ്ലാന്റിൽ നിന്നാണ് ബംഗ്ലദേശിന് അദാനി പവർ വൈദ്യുതി നൽകുന്നത്. പ്രധാനമായും ബംഗ്ലദേശിനെ ഉന്നമിട്ടുള്ള പ്ലാന്റാണിത്.
അദാനി വലിയ തുകയാണ് ഈടാക്കുന്നതെന്നും ഇത് ബംഗ്ലദേശിന് സാമ്പത്തികമായി ബാധിക്കുന്നുണ്ടെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

