ആപ്പിൾ, ടെസ്ല, ഗൂഗിൾ, എന്‍വിഡിയ, മൈക്രോസോഫ്ററ്…. വൻ വളർച്ച കൈവരിക്കുന്ന ഈ വമ്പൻ ഓഹരികളിൽ നിക്ഷേപിച്ച് നേട്ടമെടുക്കാൻ മോഹമുണ്ടോ? ആഗോള വിപണിയിലെ സങ്കീർണതകൾ പേടിച്ച് മാറിനിൽക്കുകയാണോ? എങ്കിൽ നിങ്ങൾക്ക് അത്തരം നിക്ഷേപത്തെ കുറിച്ച് ലളിതമായി മനസിലാക്കാനും സങ്കീർണതകളില്ലാതെ നേട്ടമെടുക്കാനും മലയാള മനോരമ സമ്പാദ്യം അവസരം ഒരുക്കുന്നു.
അതിനായി പ്രമുഖ ഓഹരി ബ്രോക്കിങ് സ്ഥാപനമായ ഷെയർവെൽത്ത് സെക്യുരിറ്റീസുമായി ചേർന്ന് ആഗോള ഓഹരി നിക്ഷേപത്തെ കുറിച്ച് വിദഗ്ധർ പങ്കെടുക്കുന്ന വർക്ക് ഷോപ്പ് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ സംഘടിപ്പിക്കും.
ഫെബ്രുവരി 16 തിങ്കളാഴ്ച കോഴിക്കോട് മലയാള മനോരമ സെമിനാർ ഹാളിലാണ് ആദ്യ പരിപാടി. 17 ചൊവ്വാഴ്ച കൊച്ചി മലയാള മനോരമയിലും 18 ബുധനാഴ്ച തിരുവനന്തപുരം ഹോട്ടല്‍ ഡിമോറയിലും നടക്കും.
വൈകിട്ട് 4.30 മുതല്‍ 6.30 വരെ ആണ് പരിപാടി.
ഇന്ത്യകാർക്ക് എത്ര ചെറിയ തുകയ്ക്കും ഇനി വിദേശ ഓഹരികൾ വാങ്ങാനാവും. ഇതിനായി ലളിതവും നിയമവിധേയവുമായ സൗകര്യം ആണ് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്ന് ഷെയർവെല്‍ത്ത് മാനേജിങ് ഡയറക്ടർ ടി.
ബി. രാമകൃഷ്ണന് (റാംകി) പറഞ്ഞു.
ഇന്ത്യയിലുള്ളവർക്ക് നിലവില്‍ വിദേശ ഓഹരികളും ഇവിടെ ലഭ്യമല്ലാത്ത കോപ്പർ അടക്കമുള്ള ഇ.ടി.എഫുകളും (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) വാങ്ങുന്നത് അതിസങ്കീർണമായ കാര്യമാണ്. എന്നാൽ ആഗോള ധനകാര്യ സ്ഥാപനമായ ബോർഡർലെസുമായി കൈകൊർത്തുകൊണ്ട് ഇത്തരം നിക്ഷേപം തികച്ചും ലളിതമാക്കുകയാണ് ഷെയർവെൽത്തെന്നും അദ്ദേഹം പറഞ്ഞു.
രാംകിയ്ക്കു പുറമെ ഷെയർവെല്‍ത്ത് സി.ഇ.ഒ മുഹമ്മദ് ബിലാല്‍, ബോർഡർലെസ് പ്രസിഡന്റ് ജയ്ദീപ് സിപ്പി, ഡയറക്ടർ മഞ്ജുനാഥ് റെഡ്ഢി എന്നിവർ ക്ലാസുകൾ നയിക്കും. പ്രവേശനം സൗജന്യം. ആദ്യം രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്നവർക്ക് ആറു മാസത്തേയ്ക്ക് മനോരമ സമ്പാദ്യം സൗജന്യമായി ലഭിക്കും. സീറ്റുകൾ പരിമിതം.
രജിസ്റ്റർ ചെയ്യാന്‍ വിളിക്കാം. 9995319614, 9037501773.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

