ഇന്ത്യയും അമേരിക്കയും തമ്മിലെ കരാറുകൾ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യയിൽ എന്തു ചെയ്യണം, എങ്ങനെ ചെയ്യണം എന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിക്കുന്നു എന്ന തരത്തിലാണ് പ്രചാരണം.
ഈ പ്രചാരണങ്ങൾ രാഷ്ട്രീയ അതിശയോക്തി മാത്രമാണ്.
ഇന്ത്യയും അമേരിക്കയും തമ്മിലെ പുതിയ വ്യാപാര, താരിഫ് കരാർ ആഗോള സമ്പദ്രംഗത്ത് വലിയൊരു മാറ്റത്തിനാണ് വഴിയൊരുക്കുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാഷ്ട്രങ്ങൾ തമ്മിലുള്ള ഈ ധാരണ വെറുമൊരു കച്ചവടത്തിനപ്പുറം തന്ത്രപരമായ ഒരു പങ്കാളിത്തത്തിന്റെ തുടക്കം കൂടിയാണ്.
യഥാർഥത്തിൽ, പരമാധികാരമുള്ള ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ താൽപ്പര്യം സംരക്ഷിച്ചുകൊണ്ടുതന്നെയാണ് ഈ കരാർ രൂപപ്പെടുത്തിയത്.
∙ മാസങ്ങൾ നീണ്ട കഠിനമായ ചർച്ച
ഇന്ത്യൻ പ്രതിനിധികളും ഉദ്യോഗസ്ഥരും മാസങ്ങൾനീണ്ട
കഠിനമായ ചർച്ചകളിലൂടെയും നയതന്ത്രനീക്കങ്ങളിലൂടെയുമാണ് അമേരിക്കയുമായി ഈ കരാറിലെത്തിയത്. ചർച്ചകൾക്കിടയിൽ ചില സാങ്കേതിക തടസ്സങ്ങൾ നേരിട്ടെങ്കിലും അവയെയെല്ലാം മറികടക്കാൻ കൃത്യമായ പ്ലാനിങ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായി.
ബിസിനസ് ചർച്ചകൾ കൂടുതൽ ഫലപ്രദമാക്കാൻ രണ്ട് പ്രമുഖ അമേരിക്കൻ കമ്പനികളെ മധ്യസ്ഥരായി ഇന്ത്യ നിയമിച്ചിരുന്നു.
ഇത്തരം പ്രഫഷനൽ സമീപനങ്ങൾ ചർച്ചകളിൽ ഇന്ത്യയുടെ നിലപാട് ശക്തമാക്കാനും പരമാവധി ആനുകൂല്യങ്ങൾ നേടിയെടുക്കാനും സഹായിച്ചു. ഏതൊരു ഉന്നതതല ചർച്ചയിലും ചില ചെറിയ പോരായ്മകൾ ഉണ്ടായേക്കാമെങ്കിലും മൊത്തത്തിലുള്ള നേട്ടങ്ങളെ അതു ബാധിച്ചിട്ടില്ല.
∙ ഇതു ‘വിൻ-വിൻ’ സാഹചര്യം
ഏതൊരു ബിസിനസ് ഇടപാടിലും ഒരു ‘വിൻ-വിൻ’ സാഹചര്യം സൃഷ്ടിക്കണമെങ്കിൽ ഇരുപക്ഷവും വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും.
‘കൊടുക്കൽ വാങ്ങലുകൾ’ ഇല്ലാതെ ഇത്തരം വലിയ കരാറുകൾ പൂർത്തിയാക്കാൻ സാധിക്കില്ല.
ഇന്ത്യയുടെ ടെക്സ്റ്റൈൽ, ആഭരണങ്ങൾ, ഔഷധങ്ങൾ എന്നീ മേഖലകളിലെ കയറ്റുമതിക്ക് വലിയ ഇളവുകൾ ലഭിക്കുമ്പോൾ പകരമായി അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ പ്രവേശനം അനുവദിക്കുന്നു. അമേരിക്കയിൽ നിന്ന് ഊർജ മേഖലയിലെ വലിയ നിക്ഷേപങ്ങളും അത്യാധുനിക ജിപിയുകളും സാങ്കേതികവിദ്യകളും ഇന്ത്യയിലേക്ക് എത്തും.
ഈ സാങ്കേതിക കൈമാറ്റം ഇന്ത്യയുടെ വ്യാവസായിക വളർച്ചയ്ക്ക് വലിയ ഊർജം പകരും.
ഇതുമൂലം ഉൽപാദനമേഖലയിൽ വളർച്ചയുണ്ടാകും. ലക്ഷക്കണക്കിന് പുതിയ തൊഴിലുകളും സൃഷ്ടിക്കപ്പെടും.
∙ ഇന്ത്യയുടേത് നയതന്ത്ര വിജയം
ലോകത്തെ മറ്റ് പല രാജ്യങ്ങളും അമേരിക്കയുമായി താരിഫ് യുദ്ധത്തിൽ ഏർപ്പെടുമ്പോൾ, ഇന്ത്യ അൽപം വൈകിയെങ്കിലും മികച്ചൊരു ധാരണയിൽ എത്തിയത് നമ്മുടെ നയതന്ത്ര വിജയമാണ്.
ചൈനയോ മറ്റ് അയൽ രാജ്യങ്ങളോ നേരിടുന്നതിനേക്കാൾ വളരെ അനുകൂലമായ സാഹചര്യമാണ് ഈ കരാറിലൂടെ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. ചുരുക്കത്തിൽ ഇതു രാജ്യത്തിന്റെ ആഭ്യന്തര ഉൽപാദനവും കയറ്റുമതിയും വർധിപ്പിക്കും.
ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ഈ കരാർ വരും വർഷങ്ങളിൽ വലിയൊരു കരുത്തായിതന്നെ മാറും.
(സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഴുത്തുകാരനാണ് ലേഖകൻ)
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

