ന്യൂഡൽഹി∙ സർക്കാരിൽ നിന്ന് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം എയർ ഇന്ത്യ ആദ്യമായി ബോയിങ് 787-9 ഡ്രീംലൈനർ വിമാനം ഏറ്റുവാങ്ങി. എയർലൈനിനു വേണ്ടി പ്രത്യേകം നിർമിച്ച (ലൈൻ ഫിറ്റ്) ആദ്യ ഡ്രീംലൈനർ വിമാനം കൂടിയാണിത്.
ഇതിനു മുൻപ് എയർ ഇന്ത്യ ഒരു ലൈൻ ഫിറ്റ് ഡ്രീംലൈനർ വാങ്ങിയത് 2017 ഒക്ടോബറിലാണ്. അന്ന് എയർലൈൻ സർക്കാർ ഉടമസ്ഥതയിലായിരുന്നു.
2023ൽ ഓർഡർ നൽകിയ 220 ബോയിങ് വിമാനങ്ങളിൽ നിന്നുള്ള ആദ്യ വൈഡ്-ബോഡി വിമാനമാണിത്.
220 വിമാനങ്ങളിൽ 52 വിമാനങ്ങളാണ് ഇതുവരെ എയർ ഇന്ത്യയ്ക്ക് നൽകിയത്. ഇക്കോണമി, പ്രീമിയം ഇക്കോണമി, ബിസിനസ് ക്ലാസ് എന്നിങ്ങനെ മൂന്നു തരം യാത്രാ സൗകര്യങ്ങൾ പുതിയ വിമാനത്തിലുണ്ട്.
ഡിജിസിഎയുടെ പരിശോധനകൾക്കു ശേഷം വരും ദിവസങ്ങളിൽ വിമാനം ഡൽഹിയിലെത്തും.
എയർ ഇന്ത്യയിൽ ലയിച്ച വിസ്താരയുടെ 26 ബോയിങ് 787-8 വിമാനങ്ങളും 6 ബോയിങ് 787-9 വിമാനങ്ങളും നിലവിൽ എയർ ഇന്ത്യയുടെ പക്കലുണ്ട്.എയർ ഇന്ത്യ ഗ്രൂപ്പിന് ആകെ 300ൽ ഏറെ വിമാനങ്ങളുണ്ട്. ഇതിൽ 185 എണ്ണം എയർ ഇന്ത്യയുടെയും ബാക്കിയുള്ളവ എയർ ഇന്ത്യ എക്സ്പ്രസിന്റേതുമാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

