ന്യൂഡൽഹി ∙ യുപിഐ വഴി ഇടപാട് നടത്താൻ ഇനി പിൻ നമ്പറിനു പകരം നിങ്ങളുടെ ഫിംഗർപ്രിന്റോ മുഖമോ മതി. ബയോമെട്രിക് രീതിയിലൂടെ അതിവേഗം പണമിടപാട് നടത്താൻ കഴിയുന്ന സംവിധാനം നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ (എൻപിസിഐ) ആരംഭിച്ചു.
വൈകാതെ എല്ലാ യുപിഐ ആപ്പുകളിലും ഇതു ലഭ്യമാകും.
മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിലാണ് ഇതടക്കമുള്ള പുത്തൻ ഫീച്ചറുകൾ എൻപിസിഐ അവതരിപ്പിച്ചത്. നിലവിൽ ‘യുപിഐ ലൈറ്റ്’ ഒഴികെയുള്ള സാധാരണ ഇടപാടുകൾക്ക് പിൻ വേണം. പുതിയ രീതിയനുസരിച്ച് ഫോണിലെ ഫിംഗർപ്രിന്റ് സ്കാനറിൽ വിരൽ പതിപ്പിച്ചോ ഫ്രണ്ട് ക്യാമറയിൽ മുഖം കാണിച്ചോ ഇടപാട് നടത്താം.
ഒരിടപാടിൽ 25% സമയം ലാഭിക്കാം.
രാജ്യത്തെ 70% പുതിയ സ്മാർട്ഫോണുകളിലും ബയോമെട്രിക് സ്കാനിങ് സാധ്യമാണെന്നും എൻപിസിഐ അറിയിച്ചു. ഫീച്ചർ നിങ്ങളുടെ യുപിഐ ആപ്പിൽ ലഭ്യമായിത്തുടങ്ങിയാൽ സെറ്റിങ്സിൽ നിന്ന് ബയോമെട്രിക്സ് ഇനേബിൾ ചെയ്യണം.
ഫിംഗർപ്രിന്റും മുഖവും റജിസ്റ്റർ ചെയ്യണം.
തുടർന്ന് പേയ്മെന്റ് നടത്തുമ്പോൾ ബയോമെട്രിക് ഒതന്റിക്കേഷൻ തിരഞ്ഞെടുക്കുക. ഫിംഗർ പ്രിന്റ് അല്ലെങ്കിൽ മുഖം റീഡ് ചെയ്യുന്നതോടെ ഞൊടിയിടയിൽ ഇടപാട് പൂർത്തിയാകും.
പുതിയ സംവിധാനം വന്നെങ്കിലും പിൻ നമ്പർ ഉപയോഗിക്കുന്നതിനു തടസ്സമില്ല.
മറ്റ് പ്രഖ്യാപനങ്ങൾ സ്മാർട് ഗ്ലാസ് വഴി പണമിടപാട്:
ഫോണിന്റെ ക്യാമറ തുറന്ന് ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിനു പകരം, ഇനി സ്മാർട് ഗ്ലാസുള്ളവർ അതുവച്ച് ക്യുആർ കോഡിലേക്ക് ഒന്ന് നോക്കിയാൽ മതി, പണമിടപാട് നടക്കും! മെറ്റ സ്മാർട്ഗ്ലാസ് ഉപയോഗിച്ച് എൻപിസിഐ ഇതിന്റെ ഡെമോ ഇന്നലെ അവതരിപ്പിച്ചു.
ക്യുആർ കോഡിലേക്ക് നോക്കിയിട്ട് എത്ര രൂപയടയ്ക്കണമെന്ന് വോയ്സ് കമാൻഡ് നൽകിയാൽ മതി. ഒരിടപാടിൽ 1,000 രൂപ വരെ ഇങ്ങനെ അടയ്ക്കാം.
‘യുപിഐ ലൈറ്റ്’ സൗകര്യമാണ് സ്മാർട് ഗ്ലാസുമായി ബന്ധിപ്പിക്കുന്നത്. ഡെബിറ്റ് കാർഡിന് പകരം ആധാർ:
യുപിഐ അക്കൗണ്ട് തുടങ്ങുക, പിൻ റീസെറ്റ് ചെയ്യുക എന്നതിന് നിലവിൽ ഡെബിറ്റ് കാർഡ് നമ്പറും അനുബന്ധ വിവരങ്ങളും ആവശ്യമാണ്.
ഡെബിറ്റ് കാർഡ് ലഭ്യമല്ലെങ്കിൽ ആധാർ നമ്പറും മുഖവും സ്കാൻ ചെയ്താൽ ഇതെല്ലാം ഇനി സാധ്യമാകും. ആധാർ ഫെയ്സ് ഓതന്റിക്കേഷൻ സൗകര്യമാണ് ഇതിനുപയോഗിക്കുന്നത്.
യുപിഐ കാഷ്പോയിന്റ്:
എടിഎം ലഭ്യമല്ലാത്ത വിദൂര മേഖലകളിൽ ബാങ്കിങ് സൗകര്യം നൽകുന്ന ബിസിനസ് കറസ്പോണ്ടന്റുമാരിൽ (ബാങ്ക് മിത്ര) നിന്ന് യുപിഐ വഴി കറൻസി വാങ്ങാം. പണം വേണ്ട
വ്യക്തി ബാങ്ക് മിത്രയുടെ ക്യുആർ കോഡ് സ്കാൻ ചെയ്ത് യുപിഐയിലൂടെ ഡിജിറ്റലായി പണം നൽകുക. തത്തുല്യമായ കറൻസി ബാങ്ക് മിത്ര നിങ്ങൾക്കു തരും.
ഇനി ഡോളർ വാങ്ങാം:
ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം വഴി യുപിഐ ഇടപാടിലൂടെ നിങ്ങൾക്ക് യുഎസ് ഡോളർ വാങ്ങാം. എഫ്എക്സ്– റീട്ടെയ്ൽ ഫോറെക്സ് പ്ലാറ്റ്ഫോമിനെ ഇതുമായി ബന്ധിപ്പിച്ചു.
വിദേശത്തേയ്ക്കടക്കം പണമയയ്ക്കുന്നതും ഇനി എളുപ്പമാകും. ആക്സിസ് ബാങ്ക്, ഫെഡറൽ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവ ക്രെഡ്, മൊബിക്വിക് ആപ്പുകളിലൂടെ സേവനം നൽകിത്തുടങ്ങി.
ജോയിന്റ് അക്കൗണ്ടുകൾ:
പണമിടപാട് നടത്താൻ ഒന്നിലേറെ ആളുകളുടെ അനുമതി വേണ്ട അക്കൗണ്ടുകളിലും (ജോയിന്റ്/ബിസിനസ്) ഇനി യുപിഐ ഉപയോഗിക്കാം.
ഒരാൾ അയാളുടെ പിൻ നൽകി ഇടപാട് തുടങ്ങിവയ്ക്കണം. മറ്റുള്ളവർ അവരവരുടെ പിൻ ഉപയോഗിച്ച് ഇത് അപ്രൂവ് ചെയ്യുന്നതോടെ ഇടപാട് പൂർത്തിയാകും.
ഇ–ചലാൻ:
ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റത്തിലെ ‘ഇ–ചലാൻ’ ഓപ്ഷനിൽ വാഹനത്തിന്റെ റജിസ്റ്റർ നമ്പർ നൽകിയാൽ ട്രാഫിക് നിയമലംഘനങ്ങളുടെ പേരിലുള്ള ചലാനുകൾ കാണാനും തുകയടയ്ക്കാനും കഴിയും. യുപിഐ സർക്കിൾ:
കുട്ടികൾക്ക് രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സ്വന്തം ഫോണിൽ യുപിഐ വഴി പണമിടപാട് നടത്താനുള്ള ‘യുപിഐ സർക്കിൾ’ സംവിധാനം വിപുലീകരിച്ചു.
കുട്ടികൾ നിലവിൽ നടത്തുന്ന ഓരോ ഇടപാടിനും രക്ഷിതാവിന്റെ അനുമതി വേണമായിരുന്നു. പുതിയ ഫീച്ചർ അനുസരിച്ച് ഇനി ഒരോ മാസത്തേക്കും നിശ്ചിത പരിധി (പരമാവധി 15,000 രൂപ വരെ) രക്ഷിതാവിന് ക്രമീകരിക്കാം.
ഓട്ടോപേ പോർട്ടബിലിറ്റി:
ഒടിടി സബ്സ്ക്രിപ്ഷൻ അടക്കമുള്ളവയ്ക്ക് പലരും ഓട്ടോപേ സംവിധാനം ഉപയോഗിക്കാറുണ്ട്. വിവിധ യുപിഐ ആപ്പുകളിൽ ഒട്ടേറെ ഓട്ടോപേ സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് ഇവ മാനേജ് ചെയ്യുക എളുപ്പമായിരിക്കില്ല.
ഇനി നിങ്ങളുടെ എല്ലാ ഓട്ടോപേ സബ്സ്ക്രിപ്ഷനുകളും ഏതെങ്കിലുമൊരു യുപിഐ ആപ്പിലേക്ക് എളുപ്പത്തിൽ പോർട്ട് ചെയ്യാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

