ന്യൂഡൽഹി ∙ ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കാനുള്ള റിസർവ് ബാങ്ക് ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സംവിധാനം കൂടുതൽ ശക്തമാക്കുന്നു.
ഇതുസംബന്ധിച്ച് റിസർവ് ബാങ്ക് കരടുമാർഗരേഖ പുറത്തിറക്കി. ഉപഭോക്താവിനുണ്ടായ ധനനഷ്ടം പരിഗണിച്ച് നിലവിൽ 20 ലക്ഷം രൂപ വരെ നഷ്ടപരിഹാരമായി വിധിക്കാനാണ് ഓംബുഡ്സ്മാന് കഴിയുക.
ഇത് 30 ലക്ഷം രൂപയാക്കി ഉയർത്തും.
ഇതിനു പുറമേ സമയനഷ്ടം, മാനസിക ക്ലേശം തുടങ്ങിയവയൊക്കെ കണക്കിലെടുത്ത് ഒരു ലക്ഷം വരെയും നഷ്ടപരിഹാരം വിധിക്കാം. ഇത് 3 ലക്ഷം രൂപയുമായും വർധിപ്പിക്കും. ഫലത്തിൽ ബാങ്കുകൾ കൂടുതൽ തുക നഷ്ടപരിഹാരമായി ഉപയോക്താക്കൾക്ക് നൽകേണ്ടി വരും.
എങ്ങനെ പരാതി നൽകും?
cms.rbi.org.in എന്ന വെബ്സൈറ്റ് വഴിയോ [email protected] എന്ന ഇമെയിൽ വഴിയോ പരാതി അയയ്ക്കാം.
പരാതിയുടെ മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്. ഏതൊക്കെ ബാങ്കുകൾ സംവിധാനത്തിന്റെ പരിധിയിൽ വരുമെന്നും വെബ്സൈറ്റിലൂടെ അറിയാം.
സംശയങ്ങൾക്ക് മലയാളം ഉൾപ്പെടെ 10 ഭാഷകളിൽ ടോൾ ഫ്രീ നമ്പർ സൗകര്യമുണ്ട്. ഫോൺ: 14448 (രാവിലെ 9:45 മു തൽ വൈകിട്ട് 5:15 വരെ).
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]