അദാനി ഗ്രൂപ്പിലെ മുഖ്യകമ്പനിയായ അദാനി എന്റർപ്രൈസസ് 1,000 കോടി രൂപ കടമെടുക്കുന്നു. കടപ്പത്രങ്ങൾ പുറത്തിറക്കിയാണിത്.
300 കോടി രൂപ ആങ്കർ നിക്ഷേപകരായ ഐസിഐസിഐ മ്യൂച്വൽ ഫണ്ടിൽ നിന്ന് കമ്പനി സമാഹരിച്ചു. കമ്പനിയുടെ കടം വീട്ടാനും കോർപ്പറേറ്റ് ചെലവുകൾക്കായും ഉപസ്ഥാപനങ്ങളെ പിന്തുണയ്ക്കാനും ഫണ്ട് ഉപയോഗിക്കും. മൂന്ന് വർഷക്കാലാവധിയുള്ള എൻസിഡി 8.7 ശതമാനം പലിശയാണ് വാഗ്ദാനം നൽകുന്നത്.
എൻസിഡിയ്ക്ക് ഇക്ര ‘എഎ-സ്റ്റേബിൾ’ റേറ്റിങ് നൽകിയിട്ടുണ്ട്.
മൊത്തം കടം 5,000 കോടിയിലേറെ
5,000 കോടിയിലേറെ രൂപയാണ് അദാനി എന്റര്‍പ്രൈസസിന്റെ നിലവിലെ കടം. നടപ്പു സാമ്പത്തിക വർഷം ഇത് അടച്ചു തീർക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ഇതിൽ 3300 കോടി സാമ്പത്തിക വർഷത്തിന്റെ പകുതിയോടെ ഒറ്റയടിക്ക് അടച്ചുതീർക്കേണ്ട ബുള്ളറ്റ് വായ്പകളാണ്.
അദാനി ഗ്രൂപ്പിന് ഇക്കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് മൊത്തം കടം 2.6 ലക്ഷം കോടിയുടെ കടമുണ്ട്.
പകുതിയോളവും ആഭ്യന്തര വായ്പകളാണ്. ഇക്കഴിഞ്ഞ ജൂണിലെ ഗ്രൂപ്പിന്റെ മൊത്തം വായ്പ കണക്കെടുത്താൽ ഒരു വർഷത്തിനുള്ളിൽ വായ്പയിൽ 20 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.
പൊതുമേഖലാ ബാങ്കുകളുൾപ്പടെ രാജ്യത്തെ വിവിധ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളുമൊക്കെ അദാനി ഗ്രൂപ്പിന് ദീർഘകാല പ്രവർത്തന മൂലധന വായ്പ നൽകിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]