
ജയ്പുർ ∙ ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസിന് വേൾഡ് ജ്വല്ലറി കോൺഫെഡറേഷന്റെ പുരസ്കാരം. ജയ്പുരിൽ നടന്ന വേൾഡ് ജ്വല്ലറി കോൺഫെഡറേഷന്റെ സിഐബിജെഒ കോൺഗ്രസ് 2023 ൽ ജോയ് ആലുക്കാസിനു വേണ്ടി മകനും ജോയ്ആലുക്കാസ് മാനേജിങ് ഡയറക്ടറുമായ ജോൺ പോൾ ആലുക്കാസ് പുരസ്കാരം ഏറ്റുവാങ്ങി. ഇന്ത്യൻ വിപണിയിലും ആഗോള രംഗത്തും സ്വർണവ്യവസായ മേഖലയ്ക്കു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
‘‘വേൾഡ് ജ്വല്ലറി കോൺഫെഡറേഷന്റെ ഈ പുരസ്കാരം ലഭിച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ട്. ജോയ്ആലുക്കാസ് ടീമിന്റെ മുഴുവൻ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും ഉപഭോക്താക്കളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്കും ലഭിച്ച വലിയ അംഗീകാരമാണിത്’’ – ജോയ് ആലുക്കാസ് പറഞ്ഞു. സ്വർണാഭരണങ്ങളുടെ സാംസ്കാരിക പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിലും പരമ്പരാഗത കരകൗശല വിദ്യകൾ സംരക്ഷിക്കുന്നതിലുമുള്ള ജോയ് ആലുക്കാസിന്റെ സമർപ്പണം സ്വർണവ്യവസായത്തെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതായി കോൺഫെഡറേഷൻ വിലയിരുത്തി.
വേൾഡ് ജ്വല്ലറി കോൺഫെഡറേഷൻ പുരസ്കാരം ജോയ് ആലുക്കാസിന് വേണ്ടി ജോയ്ആലുക്കാസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് ഏറ്റുവാങ്ങുന്നു. വേൾഡ് ജ്വല്ലറി കോൺഫെഡറേഷൻ പ്രസിഡന്റ് ഡോ. ഗയ്ട്ടാനോ കവലിയേരി, വൈസ് പ്രസിഡന്റ് പ്രമോദ് അഗർവാൾ, ജിജെഇപിസി ചെയർമാൻ വിപുൽ ഷാ തുടങ്ങിയവർ സമീപം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]