
ന്യൂഡൽഹി∙ ആഭ്യന്തര, വിദേശ സർവീസുകൾക്ക് ഇന്ധന നിരക്ക് ഈടാക്കാനുള്ള ഇൻഡിഗോ വിമാനക്കമ്പനിയുടെ തീരുമാനം ഇന്നലെ മുതൽ നിലവിൽ വന്നതോടെ രാജ്യത്ത് വിമാനയാത്രാ നിരക്ക് ഉയരാൻ വഴിയൊരുങ്ങി. ഇൻഡിഗോയുടെ ചുവടുപിടിച്ച് കൂടുതൽ വിമാന കമ്പനികളും വരുംദിവസങ്ങളിൽ ഇന്ധന നിരക്ക് ഈടാക്കിയേക്കും.
ഇതിന്റെ സൂചന സ്പൈസ് ജെറ്റ്, ആകാശ എയർ എന്നിവ നൽകിക്കഴിഞ്ഞു. വിമാനത്തിലെ ഭൂരിഭാഗം സീറ്റുകൾക്കും പ്രത്യേക നിരക്ക് ഈടാക്കുന്നതിനു പുറമേയാണ് ഇന്ധന നിരക്ക്.
യാത്രാദൂരത്തിന്റെ അടിസ്ഥാനത്തിലാണു നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ദൂരം കൂടുന്തോറും നിരക്കുയരും.
പരമാവധി 1000 രൂപ വരെയാണ് ഈടാക്കുക. ഗൾഫിൽ നിന്നു കേരളത്തിലേക്കുള്ള യാത്രാനിരക്കിൽ ചുരുങ്ങിയത് 800 രൂപയുടെ വർധനയുണ്ടാകും.
ആഭ്യന്തര സർവീസുകളിൽ ഡൽഹിയിൽ നിന്നു കേരളത്തിലേക്കുള്ളവയും താരതമ്യേന ഉയർന്ന നിരക്കിന്റെ പരിധിയിൽ വരും. കുതിച്ചുയർന്ന് ഇന്ധനവില വ്യോമയാന ഇന്ധനവില ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് വിദേശ, ആഭ്യന്തര സർവീസുകൾക്കു മേൽ നിരക്ക് ഏർപ്പെടുത്തി, വിലക്കയറ്റത്തിന്റെ ഭാരം യാത്രക്കാരിലേക്കു കൈമാറാനുള്ള ഇൻഡിഗോയുടെ തീരുമാനം.
ഈ മാസമാദ്യം ഇന്ധനവില കേന്ദ്രസർക്കാർ 5% വർധിപ്പിച്ചിരുന്നു. ജൂലൈ മുതൽ തുടർച്ചയായുള്ള നാലാമത്തെ വർധനയാണിത്.
ഡൽഹിയിൽ ഇന്ധനവില കിലോലീറ്ററിന് 5779.84 രൂപയാണു വർധിപ്പിച്ചത്; ഡൽഹിയിലെ നിലവിലെ വില കിലോലീറ്ററിന് 1,18.199.17 രൂപയാണ്. വിമാനത്തിന്റെ പ്രവർത്തനച്ചെലവിന്റെ 40% വ്യോമയാന ഇന്ധനത്തിനുള്ളതാണ്.
ഇന്ധനവില വർധിച്ചതോടെ യാത്രാനിരക്ക് ഉയർത്താതെ മറ്റു മാർഗമില്ലെന്നാണ് ഇൻഡിഗോയുടെ നിലപാട്. വിമാന കമ്പനികൾ 2018ൽ 200 മുതൽ 400 രൂപ വരെ ഇന്ധന നിരക്ക് ഏർപ്പെടുത്തിയിരുന്നു.
ഇടപെടുമോ കേന്ദ്രം? നിരക്ക് വർധന നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടുമോയെന്നാണു വ്യോമയാന മേഖല ഉറ്റുനോക്കുന്നത്. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം വിമാന കമ്പനികൾക്കുണ്ടെന്നാണു വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട്. ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത് വിമാനക്കമ്പനികളാണെന്നും അതിൽ കേന്ദ്ര സർക്കാരിന് ഇടപെടാനാവില്ലെന്നും ഗൾഫിൽ നിന്നുള്ള നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് മുൻപ് തന്നെ സമീപിച്ച കേരളത്തിലെ എംപിമാരെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചിരുന്നു.
ഇന്ധന നിരക്കിന്റെ കാര്യത്തിലും കേന്ദ്രം സമാന നിലപാട് തുടർന്നാൽ യാത്രക്കാർ ദുരിതത്തിലാകും. ഇന്ധന നിരക്ക് ഇങ്ങനെ
∙ 500 കിലോമീറ്റർ വരെ : 300 രൂപ.
∙ 501 – 1000 : 400 രൂപ.
∙ 1001 – 1500 : 550 രൂപ.
∙ 1501 – 2500 : 650 രൂപ.
∙ 2501 – 3500 : 800 രൂപ.
∙ 3501 മുതൽ മുകളിലേക്ക്– 1000 രൂപ.
ഇന്ധന നിരക്ക് വിവിധ നഗരങ്ങളിൽ നിന്നു കേരളത്തിലേക്കുള്ള യാത്രാ നിരക്കിനെ ബാധിക്കുക ഇങ്ങനെ:
∙ ദുബായ് – കൊച്ചി: ആകാശദൂരം 2780 കിലോമീറ്റർ. യാത്രാനിരക്കിലെ വർധന – 800 രൂപ.
∙ ഡൽഹി – കൊച്ചി: ആകാശദൂരം 2040, വർധന – 650
∙ മുംബൈ – കൊച്ചി: ആകാശദൂരം 1060, വർധന – 550
∙ ചെന്നൈ – കൊച്ചി: ആകാശദൂരം 527, വർധന – 400
∙ ബെംഗളൂരു – കൊച്ചി: ആകാശദൂരം 370, വർധന – 300
English Summary: Air fares will rise
$(window).on('hashchange', function() {
utils.slideShowOnload();
});
$(document).ready(function(){
utils.slideShowClick();
utils.slideShowOnload();
utils.slideShowPrev();
utils.slideShowNext();
utils.slideShowClose();
ART_SLIDESHOW.loadImgShare();
});
var fbAppId =$("meta[property='fb:app_id']").attr("content");
var jsonData;
var albums1;
var ART_SLIDESHOW = {
loadImgShare: function () {
ART_SLIDESHOW.fbPluginCall();
ART_SLIDESHOW.callShareJS();
},
callShareJS: function () {
var link = ART_SLIDESHOW.getLocation(window.location.href);
var protocol = link.protocol;
var hostname = link.hostname;
$('.share').fadeIn('fast');
$('.fb').unbind().click(function (e) {
var FBTitle = $(this).children().data("imgtitle");
var FBDesc = $(this).children().data("imgdesc");
var FBlink = window.location.href.split('.html')[0]+'.html'+window.location.hash;
var props = {
method: 'share_open_graph',
action_type: 'og.shares',
action_properties: JSON.stringify({
object: {
'og:url': FBlink,
'og:title': FBTitle,
'og:description': FBDesc,
'og:image': protocol + "//" + hostname + imgSRC
}
})
}
function fbcallback(response) {
if (responsepost_id)
self.close();
}
FB.ui(props, fbcallback);
return false;
e.stopPropagation();
});
$('.close').unbind().click(function () {
$('.share').fadeOut('fast');
click_txt = 0;
});
},
getLocation: function (href) {
var location = document.createElement("a");
location.href = href;
if (location.host == "") {
location.href = location.href;
}
return location;
},
fbPluginCall: function () {
try {
(function (d, s, id) {
// Disabling this external JS in edit/author mode
if (typeof CQ != "undefined") {
if (CQ.WCM) {
if (CQ.WCM.isEditMode(true)) {
return;
}
}
}
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s);
js.id = id;
js.src = "//connect.facebook.net/en_US/sdk.js#xfbml=1&version=v2.9&appId=" + fbAppId;
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
FB.init({
appId: fbAppId,
version: 'v2.9',
status: true,
cookie: true
});
} catch (err) {}
}
}
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]