റഷ്യൻ എണ്ണ ഇറക്കുമതിയെച്ചൊല്ലി ഇന്ത്യയെ നിരന്തരം പ്രകോപിപ്പിക്കുന്ന ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവോരോയ്ക്ക് മറുപടിയുമായി എക്സ് മേധാവി ഇലോൺ മസ്ക്. പുട്ടിന്റെ യുദ്ധത്തിന് ഇന്ധനം പകരുന്നത് ഇന്ത്യയാണെന്നും നവാരോ പറഞ്ഞിരുന്നു.
On this platform, the people decide the narrative.
You hear all sides of an argument. Community Notes corrects everyone, no exceptions.
Notes data & code is public source. Grok provides further fact-checking.
എന്നാൽ, ട്വീറ്റിനുതാഴെ നവാരോയുടെ വാദങ്ങളെ പൊളിച്ച് എക്സിന്റെ പുതിയ ഫീച്ചർ പ്രത്യക്ഷപ്പെട്ടു.
ഇന്ത്യ ഊർജ സുരക്ഷയ്ക്കായാണ് റഷ്യൻ എണ്ണ വാങ്ങുന്നതെന്നും രാജ്യാന്തര ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും ഫീച്ചർ വ്യക്തമാക്കിയത് നവാരോയ്ക്ക് കടുത്ത ക്ഷീണമായി. ഇതോടെ, നവാരോ ഇലോൺ മസ്കിനെതിരെ തിരിഞ്ഞു.
ഇന്ത്യയ്ക്ക് അനുകൂലമായ ‘പ്രോപഗാൻഡ’ പ്രോത്സാഹിപ്പിക്കുകയാണ് മസ്കെന്നും അദ്ദേഹം ആരോപിച്ചു. ഇതോടെയാണ് മറുപടിയുമായി മസ്ക് നേരിട്ട് രംഗത്തെത്തിയത്.
ഈ പ്ലാറ്റ്ഫോമിൽ (എക്സ്) എല്ലാം തീരുമാനിക്കുന്നത് ജനമാണെന്നും ഒറ്റവിഷയത്തിൽ നിരവധി വാദങ്ങൾ നിങ്ങൾക്ക് കേൾക്കാമെന്നും മസ്ക് എക്സിൽ കുറിച്ചു.
‘‘ആർക്കും ഇവിടെ ഇളവില്ല. കമ്യൂണിറ്റി നോട്സ് എല്ലാവരെയും തിരുത്തും.
വാദങ്ങളെല്ലാം പൊതുജനത്തിന്റേതാണ്. കൂടുതൽ ഫാക്ട് ചെക്കിങ് ഗ്രോക്കും നടത്തും’’ – മസ്ക് പറഞ്ഞു.
എണ്ണയ്ക്ക് ഇന്ത്യ നൽകുന്ന പണം കൊണ്ടാണ് റഷ്യ യുക്രെയ്നിൽ യുദ്ധം തുടരുന്നതെന്ന് നിരന്തരം വാദിക്കുന്നയാളാണ് നവാരോ.
ഇതു സംബന്ധിച്ച അദ്ദേഹത്തിന്റെ ട്വീറ്റിന് താഴെ, ‘‘റഷ്യയിൽ നിന്ന് അമേരിക്കയും ഉൽപന്നങ്ങൾ വാങ്ങുന്നുണ്ടെന്നും അതുമറച്ചുവച്ച് ഇന്ത്യയ്ക്കെതിരെ പറയുന്നത് കാപട്യമാണെന്നും’’ വസ്തുതകളുടെ പിൻബലത്തോടെ എക്സിന്റെ പുത്തൻ കമ്യൂണിറ്റി നോട്സിൽ പ്രതികരണം വരുകയായിരുന്നു. ഇതോടെയാണ് ക്ഷുഭിതനായ നവാരോ, മസ്കിനെതിരെ തിരിഞ്ഞത്.
ഇന്ത്യ അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഈടാക്കുന്ന അമിതതീരുവ അമേരിക്കയിൽ വലിയ നിക്ഷേപ, തൊഴിൽ നഷ്ടങ്ങളുണ്ടാക്കുകയാണെന്നും നവാരോ ആരോപിച്ചിരുന്നു. .
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]