
പാലക്കാട്∙ നാളികേരത്തിന്റെ നാട്ടിൽ നാഴി ഇടങ്ങഴി തോപ്പ് കിട്ടാൻ പാടുപെട്ട് കർഷകർ. നാളികേരത്തിന്റെ വില കുത്തനെ കൂടിയതോടെ തെങ്ങിൻതോപ്പുകൾക്ക് വൻ ഡിമാൻഡ്.
ജില്ലയിലെ കൊഴിഞ്ഞാമ്പാറ, മീനാക്ഷിപുരം, വടകരപ്പതി മേഖലയിൽ 6 മാസം മുൻപ് വരെ ഒരേക്കർ തെങ്ങിൻ തോപ്പിന് 25–35 ലക്ഷമായിരുന്നു വില. ഇപ്പോൾ ഇവിടെ 75 മുതൽ 80 ലക്ഷം വരെയാണ് മതിപ്പുവില.
പൊള്ളാച്ചി ആനമല ഭാഗത്ത് അടുത്തയിടെ ഒരേക്കർ തെങ്ങിൻ തോപ്പ് വിറ്റുപോയത് ഒരു കോടി 7 ലക്ഷം രൂപയ്ക്കാണ്. ഒരേക്കറിൽ 70 മുതൽ 80 വരെ തെങ്ങുകളുണ്ടാവും.
തമിഴ്നാട്ടിൽ നിന്നുളളവരാണ് തെങ്ങിൻതോപ്പ് അന്വേഷിച്ചുവരുന്നവരിൽ കൂടുതലുമെന്ന് കർഷകർ പറയുന്നു. പൊതിച്ചു നൽകാൻ തമിഴ്നാട്ടിലേതു പോലെ കുറഞ്ഞ ചെലവിൽ തൊഴിലാളികളെ കിട്ടാത്തതിനാൽ പച്ചത്തേങ്ങ നൽകുന്നതാണ് ഇവിടത്തെ കർഷകർക്ക് ആദായകരം.
ചകിരി കിലോഗ്രാമിന് 3 രൂപയും കിട്ടുന്നുണ്ട്. കൂടാതെ കർഷകരിൽ നിന്ന് തേങ്ങ വാങ്ങുന്ന കച്ചവടക്കാർ കൊപ്രയാക്കിയ ശേഷം ഉയർന്ന വിലയ്ക്ക് ചിരട്ടയും വിൽക്കുന്നു. നാളികേരത്തിന് ഉയർന്ന വില ലഭിക്കുന്നതിനാൽ കള്ള് ചെത്തിന് ഇപ്പോൾ പലരും തോട്ടം നൽകുന്നില്ല.
ഒരു തെങ്ങിന് 650 മുതൽ 700 രൂപ വരെയൊണ് ഷാപ്പുടമകൾ കർഷകർക്ക് നൽകുന്നത്. ഇത്തരത്തിൽ അറുപതോ നൂറോ തെങ്ങുകൾ 6 മാസത്തേക്കാണ് ചെത്താൻ നൽകുക.
ചെത്ത് കഴിഞ്ഞ് തെങ്ങിൽ നിന്നു വിളവ് ലഭിക്കാൻ 10 മാസത്തോളം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യവും കർഷകരെ പിന്തിരിപ്പിക്കുന്നുണ്ട്. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് iStockphoto (Cherrybeans)ൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]