
കേരളത്തിൽ നിന്ന് 3,500 കോടി രൂപയുടെ നിക്ഷേപവുമായി തെലങ്കാനയിലേക്ക് പറന്ന് പ്രവർത്തനത്തിലും വരുമാനത്തിലും ലാഭത്തിലും പുത്തൻ നാഴികക്കല്ലുകൾ മറികടന്ന കിറ്റെക്സ് ഗാർമെന്റ്സ് ഇനി ആന്ധ്രാപ്രദേശിലേക്കും. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ താൽപര്യാർഥം എറണാകുളം കിഴക്കമ്പലത്തെ കിറ്റെക്സ് ആസ്ഥാനത്തെത്തിയ മന്ത്രി എസ്.
സവിത കിറ്റെക്സ് ചെയർമാൻ സാബു എം. ജേക്കബിനെ ആന്ധ്രയിലേക്ക് ക്ഷണിച്ചു.
ചർച്ചകൾക്കായി ഉടൻ ആന്ധ്രയിലേക്ക് പോകുമെന്ന് സാബു എം. ജേക്കബും വ്യക്തമാക്കി.
Read Details: തെലങ്കാന വിജയം, 1000 കോടി വരുമാനത്തിളക്കം, കിറ്റെക്സ് ഇനി ആന്ധ്രയിലേക്കും
വിദേശ രാജ്യങ്ങളിലേക്ക് ഓണ വിഭവങ്ങൾ നേരത്തേ കപ്പൽ കയറുകയാണ്. യുഎസുമായി സ്വതന്ത്ര വ്യാപാരക്കരാർ ഇപ്പോഴും ആയിട്ടില്ലാത്തതിനാൽ 36% ഇറക്കുമതി തീരുവയുണ്ടെന്ന ആശങ്കയോടെയാണ് ഓണവിഭവങ്ങളുടെ യുഎസിലേക്കുള്ള യാത്ര.
അതുകൊണ്ടുതന്നെ യുഎസിൽ ഓണസദ്യക്ക് ഇക്കുറി വിലയും പൊള്ളും. ഹൂതി വിമതരുടെ ഭീഷണിമൂലം ആഫ്രിക്ക ചുറ്റിയാണ് കപ്പൽ യാത്രയെന്നതും തിരിച്ചടിയാണ്.
Read Details: ഓണ വിഭവങ്ങൾക്കും ട്രംപിന്റെ ചുങ്കം! നേരത്തേ കപ്പൽ കയറി ഓണസദ്യ, യുഎസിൽ സദ്യവില പൊള്ളും
എം.എ.
യൂസഫലി നയിക്കുന്ന, അബുദാബി ആസ്ഥാനമായ ലുലു റീട്ടെയ്ൽ ഓഹരികൾ ഈ മാസം എഫ്ടിഎസ്ഇ ഗ്ലോബൽ ഇക്വിറ്റി ഇൻഡക്സ് സീരിസിൽ ഇടംപിടിക്കും. ആഗോള നിക്ഷേപകസ്ഥാപനങ്ങൾ, മ്യൂച്വൽഫണ്ടുകൾ, ഇടിഎഫുകൾ തുടങ്ങിയവയുടെ മികച്ച ശ്രദ്ധനേടാവുന്ന സുപ്രധാന നാഴികക്കല്ലാണിത്.
ലുലു ഓഹരികളെ അതുകൊണ്ടു തന്നെ കാത്തിരിക്കുന്നത് മികച്ച നിക്ഷേപ നേട്ടമായിരിക്കുമെന്നും കരുതുന്നു. Read Details: ലുലുവിന്റെ ഓഹരികൾക്ക് പുതിയ പൊൻതൂവൽ; നിക്ഷേപമൊഴുകും, കാത്തിരിക്കുന്നത് വൻ നേട്ടം
ജിഎസ്ടി റിട്ടേൺ സമർപ്പിക്കാൻ ഇനി യഥാർഥ തീയതിയിൽ നിന്ന് പരമാവധി 3 വർഷം സാവകാശമേ ലഭിക്കൂ.
ഇത് സംബന്ധിച്ച പുതിയ നിർദേശം ജിഎസ്ടി നെറ്റ്വർക്ക് പുറത്തിറക്കി. ജൂലൈ മുതലാണ് പ്രാബല്യത്തിലാവുക.
നികുതിദായകർ കാലതാമസം വരുത്താതെ റിട്ടേൺ ഫയൽ ചെയ്യണമെന്ന് ജിഎസ്ടി വകുപ്പ് അഭ്യർഥിച്ചു. വീഴ്ച വരുത്തുന്നവരെ കാത്തിരിക്കുന്നത് പിഴയടക്കം വൻ തിരിച്ചടികളായിരിക്കും.
Read Details: ജിഎസ്ടി അടയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്! റിട്ടേൺ ഫയലിങ്ങിന് ഇനി 3 വർഷം കട്ട്-ഓഫ് സമയം
സ്വർണാഭരണപ്രിയർക്ക് ആശ്വാസം സമ്മാനിച്ച് കേരളത്തിൽ സ്വർണവില വൻതോതിൽ കുറഞ്ഞു.
വെള്ളിയാഴ്ച ഗ്രാമിന് 9,130 രൂപയായിരുന്ന വില ശനിയാഴ്ച കുത്തനെ കുറഞ്ഞ് 8,980 രൂപയായി. പവൻവിലയും ആനുപാതികമായി കുറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിലെ പുതിയ തൊഴിൽക്കണക്കുകളാണ് സ്വർണവിലയുടെ ദിശമാറ്റിയത്.
Read Details: തകിടംമറിഞ്ഞ് സ്വർണവില; വില ഇനിയും താഴേക്കോ?
ഇടപാടുകാരുടെ പണം അവരറിയാതെ കട്ടെടുത്ത ബാങ്ക് ഉദ്യോഗസ്ഥ അതു ഓഹരി വിപണിയിൽ നിക്ഷേപിച്ചു. എന്നാൽ, ഓഹരിയിൽ നിക്ഷേപിച്ച തുകയെല്ലാം നഷ്ടത്തിലായതോടെ വെളിച്ചംകണ്ടത് കോടികളുടെ തട്ടിപ്പ്.
എങ്ങനെയാണ് ഇടപാടുകാർ അറിയാതെ ആ ബാങ്ക് ഉദ്യോഗസ്ഥ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിച്ചത്? തട്ടിപ്പ് പുറത്തുവന്നത് എങ്ങനെ? Read Details: ഇടപാടുകാരുടെ പണം കട്ടെടുത്ത് സ്റ്റോക്ക് മാർക്കറ്റിലിട്ടു; ഐഡിയ പാളി, ബാങ്ക് ഉദ്യോഗസ്ഥയുടെ തട്ടിപ്പ് പൊളിഞ്ഞു, അറസ്റ്റ് ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]