സ്വർണവില രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും ഇന്നു രാവിലെ നടത്തിയത് വൻ മുന്നേറ്റം. ഗ്രാമിന് ഒറ്റയടിക്ക് 365 രൂപ ഉയർന്ന് വില 14,100 രൂപയായി.
പവന് 2920 രൂപ വർധിച്ച് 1,12,800 രൂപയിലുമെത്തി. സ്വർണത്തിന് ആവേശമായത്.
പാക്കിസ്ഥാൻ മധ്യസ്ഥത വഹിച്ച പ്രാഥമിക ചർച്ചകളുടെ ഫലമായാണ് തൽക്കാലം വെടിനിർത്താനുള്ള തീരുമാനം.
ഇതിനുപിന്നാലെ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. ഓഹരി വിപണികൾ മുന്നേറി.
യുഎസ് ഡോളർ ഇൻഡക്സും വീണു.
എണ്ണവില ഇടിഞ്ഞതോടെ, പണപ്പെരുപ്പം സംബന്ധിച്ച ആശങ്കയും അകലുമെന്ന വിലയിരുത്തൽ സ്വർണത്തിന് നേട്ടമായി. മാത്രമല്ല, യുഎസ് ഡോളറിന്റെ തളർച്ച ആഭരണമായും നിക്ഷേപമായും മികച്ച ഡിമാൻഡ് ലഭിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷകളും സ്വർണവിലയെ മുന്നോട്ട് നയിച്ചു.
രാജ്യാന്തര സ്വർണവില ഔൺസിന് 4650 ഡോളർ നിലവാരത്തിൽ നിന്ന് 4850 ഡോളറിലേക്കാണ് മുന്നേറിയത്.
അതേസമയം, ഈ വിലവർധന മുതലെടുത്ത് ചില നിക്ഷേപകർ ഗോൾഡ് ഇടിഎഫുകളിൽ ലാഭമെടുപ്പ് സമ്മർദം സൃഷ്ടിച്ചേക്കാം. അങ്ങനെയുണ്ടായാൽ വില കുറയും.
മറിച്ച്, കുതിപ്പ് തുടർന്നാൽ അതിന് ആനുപാതികമായ വർധന കേരളത്തിലെ വിലയിലുമുണ്ടാകും.
കേരളത്തിൽ ഇന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 300 രൂപ വർധിച്ച് 11,655 രൂപയിലെത്തി. രാജ്യാന്തര ചലനങ്ങൾ വെള്ളിക്കും നേട്ടമായി. കേരളത്തിൽ ഗ്രാമിന് 10 രൂപ ഉയർന്ന് വില 260 രൂപയായി.
രാജ്യാന്തവില 6 ശതമാനത്തിലധികം ഉയർന്ന് ഔൺസിന് 76 ഡോളർ കടന്നിരുന്നു. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 295 രൂപ ഉയർത്തി 11,585 രൂപയാണ്.
വെള്ളിക്ക് ഇവരും നിശ്ചയിച്ചത് 260 രൂപ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

