കർഷകർക്കും വ്യാപാരികൾക്കും പ്രതീക്ഷകൾ നൽകി കുതിച്ചുയരുന്നതിനിടെ റബറിന് ഇരുട്ടടിയായി . യുഎസ് തൊടുത്തുവിട്ട കനത്ത ഇറക്കുമതി താരിഫ് നിരക്കുകൾ ആഗോള വ്യാപാരയുദ്ധത്തിനു തന്നെ വഴിതുറന്നതോടെ ലോകമാകെ മറ്റൊരു സാമ്പത്തികമാന്ദ്യത്തിന്റെ നിഴലിലായിട്ടുണ്ട്.

Image: Shutterstock/IZZ HAZEL

ഇതു ഡിമാൻഡിനെ ബാധിക്കുമെന്ന ആശങ്കമൂലം രാജ്യാന്തരതലത്തിൽ റബർവില കൂപ്പുകുത്തി. ജാപ്പനീസ് വിപണിയിൽ വില വൻതോതിൽ കുറഞ്ഞു. പ്രാദേശിക അവധിയായതിനാൽ‌ ബാങ്കോക്ക് വിപണി പ്രവർത്തിച്ചില്ല. കേരളത്തിൽ‌ ആർഎസ്എസ്-4ന് വില കിലോയ്ക്ക് 4 രൂപയാണ് ഇടിഞ്ഞത്.

Image Credit: SPA

കൽപറ്റ വിപണിയിൽ കാപ്പിക്കുരു വില കുത്തനെ കുറഞ്ഞു. 2,000 രൂപ ഒറ്റയടിക്ക് താഴ്ന്നു. ഇഞ്ചിവിലയിൽ മാറ്റമില്ല. കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക വിലകളും മാറിയില്ല. ഈസ്റ്റർ, വിഷു ആഘോഷങ്ങൾക്ക് മുന്നോടിയായി മികച്ച ഡിമാൻഡുണ്ടെങ്കിലും ഏലയ്ക്കാ വിലയിൽ ഉത്സാഹമില്ല. ലേലകേന്ദ്രങ്ങളിലെത്തുന്ന സ്റ്റോക്കെല്ലാം വിറ്റഴിയുന്നുണ്ട്.

Image: iStock/katerinasergeevna

കൊച്ചിയിൽ വെളിച്ചെണ്ണവില മുന്നേറുകയാണ്. ക്വിന്റലിന് 400 രൂപ ഉയർന്നു. കുരുമുളക് വിലയിലും 200 രൂപയുടെ വർധനയുണ്ടായി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് സന്ദർശിച്ചു വായിക്കാം.

English Summary:

Kerala Commodity Price: Rubber price crashes on Global Recession fears while Black Pepper and Coconut oil prices jump.