
മുട്ട വിലയിൽ പൊറുതിമുട്ടി അമേരിക്ക; ബൈഡനെ പഴിചാരി ട്രംപും മസ്കും, അവസരം മുതലെടുത്ത് റസ്റ്ററന്റുകൾ | പക്ഷിപ്പനി | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – US egg prices soaring; Justice department opens investigation | US Egg prices | Elon Musk | Doj | Trump | Malayala Manorama Online News
മുട്ട വിലയിൽ പൊറുതിമുട്ടി അമേരിക്ക; ബൈഡനെ പഴിചാരി ട്രംപും മസ്കും, അവസരം മുതലെടുത്ത് റസ്റ്ററന്റുകൾ
Published: March 08 , 2025 06:37 PM IST
1 minute Read
∙ വില കൃത്രിമമായി പെരുപ്പിച്ചതോ? അന്വേഷണത്തിന് നിയമവകുപ്പ്
Image: Shutterstock/MaxZolotukhin
ലോകത്തെ ഏറ്റവും സമ്പന്നരാഷ്ട്രമായ അമേരിക്ക മുട്ട വിലക്കയറ്റത്താൽ (US egg prices) പൊറുതിമുട്ടുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ (Donald Trump) റിപ്പബ്ലിക്കൻ പാർട്ടിയും മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിയും തമ്മിലെ കടുത്ത വാക്പോരിനും വഴിവച്ചിരിക്കുകയാണ് കോഴി മുട്ട. വില മാനംമുട്ടെ കയറിയത് മുതലെടുത്ത് റസ്റ്ററന്റുകൾ മുട്ടവിഭവം ഓർഡർ ചെയ്യുന്ന ഉപഭോക്താക്കളിൽ നിന്ന് അധിക തുകയും ഈടാക്കി തുടങ്ങി. കിട്ടാനില്ലെങ്കിലും മുട്ടയ്ക്ക് മുട്ടൻ ഡിമാൻഡുണ്ടെന്നതാണ് റസ്റ്ററന്റുകൾ അവസരമാക്കുന്നത്.
12 കോഴിമുട്ടയുള്ള ഒരു പാക്കറ്റിന് റെക്കോർഡ് 4.95 ഡോളർ ആയിരുന്നു ജനുവരിയിൽ ശരാശരി വില. ഒരു മുട്ടയ്ക്ക് ഏകദേശം 36 രൂപ. കേരളത്തിൽ ശരാശരി 10 രൂപയേയുള്ളൂ. സാൻഫ്രാൻസിസ്കോ പോലുള്ള നഗരങ്ങളിൽ 12 മുട്ടയുടെ പാക്കറ്റിന് വില 11 ഡോളറിനടുത്താണ്. ഒരു മുട്ടയ്ക്ക് 80 രൂപയോളം. പ്രതിസന്ധി ഇനിയും കടുപ്പമാകുമെന്നാണ് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾചറിന്റെ പ്രവചനം. 2025ൽ വില 41% കൂടി വർധിക്കുമെന്ന് കൃഷിവകുപ്പ് പറയുന്നു. രണ്ടുവർഷം മുമ്പ് മുട്ട പാക്കറ്റിന് രണ്ടു ഡോളറേ ഉണ്ടായിരുന്നുള്ളൂ. കോവിഡിനു മുമ്പ് 1.2 ഡോളറും (ഒരെണ്ണത്തിന് ഏകദേശം 8 രൂപ).
യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. Image Credit-x/@POTUS
ആരാണ് ഉത്തരവാദി?
അമേരിക്കയിലെ ഓരോ കുടുംബത്തിന്റെയും അടുക്കള ബജറ്റിന്റെ താളംതെറ്റിക്കുകയാണ് മുട്ട വില. ചില റസ്റ്ററന്റുകൾ വില കൂടിയത് മുതലെടുത്ത് ഉപഭോക്താക്കളിൽ നിന്ന് വിലയുടെ 50% സർചാർജും ഈടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഗവൺമെന്റിന്റെ തെറ്റായ നയങ്ങളാണ് മുട്ടവില കൂടാനിടയാക്കുന്നതെന്നാണ് നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപും ട്രംപ് ഗവൺമെന്റിനു കീഴിലെ ‘ഡോജ്’ വകുപ്പിനു ചുക്കാൻ പിടിക്കുന്ന ശതകോടീശ്വരൻ ഇലോൺ മസ്കും കുറ്റപ്പെടുത്തുന്നത്.
മുൻ പ്രസിഡന്റ് ജോ ബൈഡൻ. ചിത്രം:എപി
എന്തുകൊണ്ട് തീവില?
2022ൽ പക്ഷിപ്പനി പടർന്നു പിടിച്ചതിനു പിന്നാലെയാണ് അമേരിക്കയിൽ മുട്ടവില റോക്കറ്റിലേറിയത്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്താൽ അതതു ഫാമിലെ എല്ലാ കോഴികളെയും കൊന്നൊടുക്കണമെന്നാണ് ബൈഡൻ ഭരണകൂടം ഉത്തരവിട്ടത്.
15 കോടി കോഴികളെയാണ് ബൈഡൻ ഭരണകൂടം കൊന്നൊടുക്കിയതെന്നും ഇതാണ് വിലക്കയറ്റം സൃഷ്ടിക്കുന്നതെന്നും ഇലോൺ മസ്ക് ആരോപിച്ചിരുന്നു. എന്നാൽ, ട്രംപ് ഗവൺമെന്റ് ഇതിലേറെ കോഴികളെ കൊന്നൊടുക്കിയെന്ന് റിപ്പബ്ലിക്കൻ പാർട്ടിയും ആരോപിക്കുന്നു. രണ്ടാം ട്രംപ് ഗവൺമെന്റ് ഇതിനകം 27.11 കോഴികളെ കൊന്നുവെന്നും അവർ പറയുന്നു.
അന്വേഷിക്കാൻ നിയമവകുപ്പ്
കൃത്രിമമായി വിലക്കയറ്റം സൃഷ്ടിക്കുകയാണോ എന്നാണ് നിലവിൽ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അന്വേഷിക്കുന്നത്. പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ മുട്ട വില കൂടിയിരുന്നു. കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കിയതു മൂലം ഫാമുകൾ കനത്ത സാമ്പത്തിക നഷ്ടവും നേരിട്ടു. നിലവിലെ ഉയർന്നവില ഏതാനും മാസങ്ങൾ കൂടി തുടർന്നാൽ നഷ്ടം നികത്താനാകും. ഇതിനായി വിതരണം പരിമിതപ്പെടുത്തി കൃത്രിമമായി വില പെരുപ്പിച്ച് നിർത്തുകയാണോ എന്നാണ് അന്വേഷിക്കുന്നത്. ചില മുട്ട വിതരണക്കമ്പനികളുടെ വരുമാനം 2024 അവസാനമായപ്പോഴേക്കും 82% വരെ കുതിച്ചതും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
Justice department opens investigation into soaring US egg prices
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
mo-agriculture-egg 1ldrs70d949vqpicjoidu5b9us mo-business-business-news mo-health-birdflu 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list mo-food-egg