
വനിത സംരംഭകർക്ക് പിന്തുണയുമായി ആമസോണ്‍ ഇന്ത്യ | Amazon India | Women Entrepreneurs | Womens Day | Business News | E-Commerce | Manoramaonline
വനിത സംരംഭകർക്ക് പിന്തുണയുമായി ആമസോണ്‍
Published: March 08 , 2025 05:42 AM IST
Updated: March 08, 2025 06:02 AM IST
1 minute Read
കൊച്ചി∙ വനിത ദിനത്തോടനുബന്ധിച്ച് ആമസോണ്‍ ഇന്ത്യ വനിത സംരംഭകരുടെ രണ്ടു ലക്ഷത്തിലധികം വരുന്ന ഉല്‍പ്പന്നങ്ങളുടെ ശ്രേണി അവതരിപ്പിച്ചു. ലഘുഭക്ഷണങ്ങള്‍, ഗൃഹാലങ്കാരങ്ങള്‍, സാരികള്‍, ചര്‍മ്മ സംരക്ഷണം, അടുക്കള ഉപകരണങ്ങള്‍, ഫാഷന്‍, കായിക വസ്ത്രങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.
ഇന്ത്യയിലെ വനിത സംരംഭകരുടെ കഠിനാദ്ധ്വാനത്തെ അംഗീകരിക്കാൻ ലഭിക്കുന്ന അവസരമാണ് അന്താരാഷ്ട്ര വനിത ദിനമെന്നും ബിസിനസ് വളര്‍ച്ചയ്ക്ക് ഇ-കൊമേഴ്സ് ഉപയോഗിക്കുകയും പാരമ്പര്യങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്ന വനിതകളുടെ ഉല്‍പ്പന്നങ്ങള്‍ മുൻനിരയിൽ എത്തിക്കുകയാണെന്നും വനിതകളുടെ ചെറുകിട,ഇടത്തരം ബിസിനസുകളെ ആമസോണ്‍ പിന്തുണയ്ക്കുന്നുവെന്നും ഡിജിറ്റല്‍ മാർഗങ്ങളിലൂടെ രാജ്യം മുഴുവന്‍ എത്തിക്കാൻ സഹായിക്കുകയാണെന്നും ആമസോണ്‍ ഇന്ത്യ സെയില്‍സ് ഡയറക്ടര്‍ ഗൗരവ് ഭട്നഗര്‍ പറഞ്ഞു.
Indian smiling old business women standing hold cup drink coffee talk gossip indoor work place. Beautiful young adult corporate girls make funny blab share ideas during tea break spend time job office
2017ല്‍ ആരംഭിച്ച ആമസോണ്‍ സഹേലിയിലൂടെ വനിത സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വേദിയൊരുക്കാനായി. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവയുള്‍പ്പെടെ പത്ത് വിഭാഗങ്ങളിലായി 80,000ത്തിലധികം വനിതാ കരകൗശലത്തൊഴിലാളികള്‍ ഇകൊമേഴ്സിലെ സാധ്യതകൾ പ്രയോജനപ്പെടുത്തി 1.6 ദശലക്ഷം സ്ത്രീകളെ സജ്ജരാക്കുന്നതിന് 60ലധികം സ്ഥാപനങ്ങളുമായി പങ്കാളികളായി.
English Summary:
Amazon India empowers women entrepreneurs through its Saheli program, providing access to a national market via e-commerce and boosting their businesses. Over 80,000 women artisans across India now sell their unique products on Amazon.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
7fi1vsas7l004okmhsu5g6k9j9 mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-technology-amazon mo-women-women-entrepreneurs 1uemq3i66k2uvc4appn4gpuaa8-list mo-business-e-commerce
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]