
ഇത്തവണ വനിതാ ദിനത്തില്‍ ഒരു നിക്ഷേപം തുടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒട്ടും മടിക്കേണ്ട, മികച്ച പദ്ധതിയാണ് മഹിള സമ്മാന്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്. 2025 മാര്‍ച്ച് 31-ന് അവസാനിക്കുന്ന പദ്ധതിയില്‍ ഇപ്പോള്‍ നിക്ഷേപിച്ചാല്‍ മികച്ച നേട്ടം ലഭിക്കും. സ്ത്രീകളുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത പദ്ധതിയാണിത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നിക്ഷേപം നടത്താം.
നിക്ഷേപം
1000 രൂപയാണ് കുറഞ്ഞ നിക്ഷേപം. 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പരമാവധി നിക്ഷേപം രണ്ട് ലക്ഷം രൂപ. 2 വര്‍ഷമാണ് നിക്ഷേപ കാലയളവ്.
പലിശ
7.5 ശതമാനമാണ് പലിശ.ഏറ്റവും കൂടുതല്‍ പലിശ നല്കുന്ന ഒരു നിക്ഷേപ പദ്ധതി കൂടിയാണ് മഹിള സമ്മാന്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്. അതായത്, രണ്ട് ലക്ഷം രൂപ നിക്ഷേപിക്കുന്ന ഒരാള്‍ക്ക് രണ്ട് വര്‍ഷം കഴിയുമ്പോള്‍ പലിശയടക്കം 2,32,044 രൂപ തിരിച്ചു ലഭിക്കും. ഒരു ലക്ഷം രൂപ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന തുക 1,16,022 രൂപ
പിന്‍വലിക്കല്‍
രണ്ട് വര്‍ഷമാണ് കാലയളവെങ്കിലും അത്യാവശ്യമെങ്കില്‍ ഒരു വര്‍ഷത്തിനു ശേഷം പിന്‍വലിക്കാന്‍ അനുവദിക്കുന്നുണ്ട്. അതായത്, നിക്ഷേപത്തിന്റെ 40 ശതമാനം വരെ പിഴയൊന്നും കൂടാതെ പിന്‍വലിക്കാം.
പുരുഷന്മാര്ക്ക് അക്കൗണ്ട് തുറക്കാമോ?
സ്ത്രീകള്‍ക്കായുള്ള പദ്ധതിയാണിത്. അതിനാല്‍ പുരഷന്മാര്ക്ക് അവരുടെ ഭാര്യമാരുടെ പേരില്‍ അക്കൗണ്ട് തുറക്കാം. അതായത്, വിവാഹിതന് ആണെങ്കില്‍ ഭാര്യ, മകള്‍, അമ്മ, സഹോദരിമാര്‍ എന്നിവരുടെ പേരില്‍ പദ്ധതി ആരംഭിക്കാം. വിവാഹിതനല്ലെങ്കിൽ അമ്മയുടെയോ, സഹോദരിമാരുടെയോ പേരില്‍ നിക്ഷേപം നടത്താം.
Indian asian man saving money in three labeled glass jars, sitting at home desk with moody lighting
അക്കൗണ്ട് തുറക്കാന്‍ ആവശ്യമായ രേഖകള്‍
മഹിളാ സമ്മാന്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് അക്കൗണ്ട് തുറക്കാന്‍ ഈ രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്:
1 അപേക്ഷാ ഫോം
2 പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ ( പാന്‍ ) കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് , വോട്ടേഴ്സ് ഐഡി , ആധാര്‍ കാര്‍ഡ് തുടങ്ങിയയവില്‍ ഏതെങ്കിലും
3 പുതിയ അക്കൗണ്ട് ഉടമകള്‍ക്കുള്ള KYC ഫോം
4 പേ സ്ലിപ്പ്
പോസ്റ്റ് ഓഫീസ് വഴിയും പൊതുമേഖലാ ബാങ്ക് വഴിയും പദ്ധതിയില്‍ ചേരാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]