ഇന്ത്യയും യുഎസും തമ്മിൽ ധാരണയായ ഉഭയകക്ഷി വ്യാപാരക്കരാർ ആർക്കാണ് വാസ്തവത്തിൽ നേട്ടം? ഇന്ത്യയ്ക്കോ യുഎസിനോ? യുഎസ് കുറയ്ക്കുന്നത് കഴിഞ്ഞവർഷം കൂട്ടിയ തീരുവ മാത്രമാണ്. ഇന്ത്യയാകട്ടെ കാർഷിക മേഖലയിൽ ഉൾപ്പെടെ തീരുവ വെട്ടിക്കുറച്ചോ പൂർണമായും ഒഴിവാക്കിയോ യുഎസിന്റെ പല ആവശ്യങ്ങൾക്കും വഴങ്ങി.
റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ പൂർണമായും നിർത്തുമെന്ന് ട്രംപ് പറഞ്ഞു.
ഇനി ഇന്ത്യ വീണ്ടും റഷ്യൻ എണ്ണ വാങ്ങിയാൽ 25% പിഴച്ചുങ്കം പുനഃസ്ഥാപിക്കും. അതോടെ തീരുവ നിലവിലെ 18 ശതമാനവും 25% പിഴച്ചുങ്കവും ചേർന്ന് 43 ശതമാനമാകും.
എന്നാൽ, റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് 500% തീരുവ ചുമത്താൻ നിർദേശിക്കുന്ന ബില്ലും ട്രംപിന്റെ പരിഗണനയിലുണ്ട്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന യുഎസിന്റെ വാദത്തിൽ കേന്ദ്രസർക്കാർ ഇപ്പോഴും ഒന്നും മിണ്ടിയിട്ടില്ല.
ഇന്ത്യ-യുഎസ് ഡീൽ ഫലത്തിൽ യുഎസിനാണ് അനുകൂലമെന്ന വിമർശനം ശക്തമായി കഴിഞ്ഞു.
The US will now monitor whether India is importing oil from Russia or not. If the US decides India has imported Russian oil directly or indirectly the extra 25% tariff penalty is back.
This is truly extraordinary. And the Modi govt has accepted it!!
Naam Narender Kaam Surrender… റഷ്യൻ എണ്ണ വേണ്ടെന്നുവച്ചാൽ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവിൽ പ്രതിവർഷം 900 മുതൽ 1200 കോടി ഡോളറിന്റെ വരെ വർധനയുണ്ടാകും. ഏകദേശം ഒരുലക്ഷം കോടി രൂപവരെ.
ഈ ബാധ്യത ഇന്ത്യയിലെ എണ്ണവിതരണക്കമ്പനികൾ ഉപഭോക്താക്കളിലേക്ക് അടിച്ചേൽപ്പിച്ചാൽ പെട്രോൾ, ഡീസൽ വിലയിൽ 7 രൂപവരെ വർധിച്ചേക്കാം. നിലവിൽ കേരളത്തിൽ പെട്രോളിന് വില ലിറ്ററിന് 107.48 രൂപയും ഡീസലിന് 96.48 രൂപയുമാണ് (തിരുവനന്തപുരം വില).
പെട്രോൾ, ഡീസൽ വില കൂടിയാൽ അനുപാതികമായി അവശ്യവസ്തുക്കളുടെ വില, ഗതാഗതച്ചെലവ്, വ്യാവസായിക കമ്പനികളുടെ ഉൽപാദനച്ചെലവ് തുടങ്ങിയവ വർധിക്കും.
രാജ്യത്ത് പണപ്പെരുപ്പം കൂടും. ഇതു പിടിച്ചുകെട്ടാൻ റിസർവ് ബാങ്ക് പലിശഭാരം കൂട്ടും.
ഫലത്തിൽ, ജനങ്ങളുടെ ജീവിത ബജറ്റിന്റെ താളംതെറ്റും. ഇന്ത്യയുടെ ജിഡിപിയെയും ബാധിക്കും.
If India ‘resumes’ buying Russian oil, USA will reimpose 25% tariff.
Why Modi Govt is not talking about this key aspect of the trade deal? റഷ്യ നേരത്തേ ഇന്ത്യയ്ക്ക് ബാരലിന് 20 ഡോളറോളം ഡിസ്കൗണ്ട് നൽകിയിരുന്നു. റഷ്യൻ എണ്ണയെ കൈവിട്ട് ട്രംപ് പറഞ്ഞതുപോലെ വെനസ്വേലൻ എണ്ണ വാങ്ങിയാൽ ഇന്ത്യയ്ക്ക് ഇറക്കുമതിച്ചെലവ് ഏറും.
മറ്റ് ക്രൂഡ് ഓയിലുകളിൽ നിന്ന് വ്യത്യസ്തമായി വെനസ്വേലൻ എണ്ണയ്ക്ക് കാഠിന്യം കൂടുതലാണ്. ഇതു സംസ്കരിക്കാൻ പ്രത്യേക സാങ്കേതികവിദ്യതന്നെ വേണ്ടിവരുമെന്നത് ഇന്ത്യൻ കമ്പനികളുടെ സാമ്പത്തികച്ചെലവിനെ ബാധിക്കും.
വെനസ്വേലയിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാനുള്ള ചരക്കുനീക്കച്ചെലവും തിരിച്ചടിയാകും.
എന്നാൽ, ഇന്ത്യയ്ക്ക് 10-12 ഡോളറ് ഡിസ്കൗണ്ട് നൽകാൻ വെനസ്വേല തയാറായാൽ പ്രതിവർഷം 300 കോടി ഡോളർ ലാഭിക്കാനാകുമെന്ന് എസ്ബിഐ റിസർച് പറയുന്നു.
🆘
Neither EAM, nor Commerce Minister has a clear idea of whether India will STOP importing Russian Oil. But the POTUS has❗️
And he has issued an Order stating India has “committed to stop directly or indirectly importing Russian Federation oil..”
Two possibilities here –
1)…
ഇതിനിടെ, ഇറാനിലെ ചബഹാറിൽ ഇന്ത്യ വൻ നിക്ഷേപത്തോടെ സജ്ജമാക്കിയ ചബഹാർ തുറമുഖത്തിന്റെ പ്രവർത്തനവും ട്രംപിന്റെ വെല്ലുവിളികൾ മൂലം തുലാസിലായത്, ഇന്ത്യയ്ക്ക് ഇരുട്ടടിയാണ്.
ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില് ധനമന്ത്രി നിർമല സീതാരാമൻ ചബഹാർ തുറമുഖത്തിനായി ഒറ്റരൂപ പോലും നീക്കിവയ്ക്കാതിരുന്നത് ചബഹാറിനെ ഉപേക്ഷിക്കാനുള്ള നീക്കമാണെന്ന് വിലയിരുത്തുന്നവരുണ്ട്. ഇതിനകം പ്രതിവർഷം 100 കോടിയോളം രൂപ ചബഹറിനായി ഇന്ത്യ വകയിരുത്തിവന്നിരുന്നു.
പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇറാൻ, അഫ്ഗാൻ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് കടക്കാനുള്ള ഇന്ത്യയുടെ തുറുപ്പുചീട്ടാണ് ചബഹാർ തുറമുഖം.
പാക്കിസ്ഥാനുമായി പിണങ്ങിയ അഫ്ഗാനും കയറ്റുമതി-ഇറക്കുമതി ആവശ്യങ്ങൾക്ക് ചബഹാർ വലിയ ആശ്വാസമാണ്. എന്നാൽ, ഇറാൻ-യുഎസ് ഭിന്നതയുടെ പശ്ചാത്തലത്തിൽ ഇറാനുമേൽ പ്രഖ്യാപിച്ച ഉപരോധം ട്രംപ് ഭരണകൂടം ചബഹാറിനും ബാധികമാക്കിയിരുന്നു.
നിലവിൽ തൽക്കാലത്തേക്ക് മാത്രം ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് ഉപരോധ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതിന്റെ കാലാവധിയും വൈകാതെ തീരുമെന്നിരിക്കേയാണ് ബജറ്റിലെ ‘പൂജ്യം രൂപ’ വകയിരുത്തൽ.
ചബഹാറിന് തൊട്ടടുത്താണ് പാക്കിസ്ഥാനിൽ ചൈനയുടെ നിയന്ത്രണത്തിലുള്ള ഗ്വാദർ തുറമുഖം.
ചബഹാർ നിശ്ചലമായാൽ അതു നേട്ടമാവുക ചൈനയ്ക്കും പാക്കിസ്ഥാനുമായിരിക്കും എന്നതും ഇന്ത്യയെ അലോസരപ്പെടുത്തും. മാത്രമല്ല, ചരക്കുനീക്കത്തിന് പുറമേ ചൈന ഗ്വാദർ തുറമുഖം സൈനിക ആവശ്യത്തിനായും ഉപയോഗിക്കുമെന്നതും വെല്ലുവിളിയാകും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

