ക്രിസ്മസും പുതുവത്സരവും കഴിഞ്ഞിട്ടും കുതിപ്പ് തുടർന്ന് കോഴിയിറച്ചി വില. 140–150 രൂപയാണ് കണ്ണൂർ ടൗണിൽ കോഴിക്ക് വില.
ക്രിസ്മസിന് മുമ്പ് തുടങ്ങിയ വില വർധന ന്യൂഇയർ കഴിഞ്ഞിട്ടും തുടരുന്നതോടെ കോഴിക്കറി കൂട്ടാൻ കൂടുതൽ കാശ് ചെലവാക്കേണ്ടി വരും. കോഴിക്കോട്, വയനാട് ജില്ലകളിൽ കോഴിയിറച്ചിക്ക് 220 മുതൽ 280 രൂപ വരെ വിലയുണ്ട്.
വരുംദിവസങ്ങളിലും വില കൂടാനാണ് സാധ്യത.
രണ്ടാഴ്ച മുമ്പ് ബ്രോയിലർ കോഴിയിറച്ചിക്ക് 200 രൂപയായിരുന്നു വില. ലഗോൺ ഇറച്ചിക്ക് കിലോക്ക് 230 രൂപയായി.
സ്പ്രിങ്ങിന് കിലോക്ക് 340 രൂപയായി വർധിച്ചു. തമിഴ്നാട് ലോബിയുടെ നിയന്ത്രണത്തിലുള്ള വന്‍കിട
ഫാമുടമകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കുത്തനെ ഉയര്‍ത്തുകയാണെന്നാണ് കോഴിക്കച്ചവടക്കാർ ആരോപിക്കുന്നത്. വിലക്കയറ്റം വ്യാപാരികളെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണെന്നും ചെറുകിട
വ്യാപാരികൾ പറയുന്നു.
സമാന സാഹചര്യത്തിലൂടെയാണ് ഹോട്ടൽ ഉടമകളും കടന്നുപോകുന്നത്. നിലവിലെ വിലയ്ക്ക് ഇറച്ചി വാങ്ങി വിഭവങ്ങൾ ഉണ്ടാക്കിയാൽ നില പരുങ്ങലിലാകും എന്നാണ് കണ്ണൂർ തായെത്തെരു റോഡിലെ ഹോട്ടൽ ഉടമ അബ്ദുല്ല പറയുന്നത്.
തമിഴ്നാട്ടിൽ ഉൽപാദനം കുറഞ്ഞു; വില കൂടി
കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ഉൽപാദനം കുറഞ്ഞതാണ് ഇപ്പോഴത്തെ വിലവർധനയ്ക്ക് പ്രധാന കാരണം.
വേനൽക്കാലത്ത് വെള്ളത്തിന്റെ ലഭ്യത കുറയുന്നതോടെ തമിഴ്നാട്ടിലും കർണാടകയിലും ഉൽപാദനം കുറയ്ക്കും. വേനലാകുന്നതോടെ കോഴികളുടെ വളർച്ചയും കുറയും.
കൂടാതെ ചില ഫാമുകൾ സമരം നടത്തുന്നുമുണ്ട്. വൻകിട
കമ്പനികൾ ഫാം ഉടമകൾക്ക് കോഴിക്കുഞ്ഞുങ്ങളേയും തീറ്റയും നൽകുകയും വളരുമ്പോൾ നിശ്ചിത തുക കിലോയ്ക്ക് നൽകി തിരിച്ചെടുക്കുകയുമാണ് പതിവ്. ഒരു കിലോയ്ക്ക് 10 രൂപ വരെയാണ് കർഷകന് നൽകുന്നത്.
അതേസമയം, നേരിട്ട് കുഞ്ഞുങ്ങളെ വാങ്ങി വളർത്തി വിൽക്കുന്ന കർഷകരുമുണ്ട്.
കുഞ്ഞുങ്ങളെ വളർത്തി നൽകുന്നവരെ മാർക്കറ്റ് വിലയിലെ മാറ്റം ബാധിക്കില്ല. മാർക്കറ്റിൽ വില കൂടിയാലും കുറഞ്ഞാലും നിശ്ചിത തുക ഇവർക്ക് ലഭിക്കും.
തമിഴ്നാട്ടിൽ ഇങ്ങനെ കോഴി വളർത്തി നൽകുന്നവർ, തങ്ങൾക്ക് ലഭിക്കുന്ന തുക കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഫാം അടച്ചിട്ട് സമരം നടത്തുന്നത്. കർണാടകയിലും നികുതി, മാലിന്യ നീക്കം തുടങ്ങിയ വിഷയങ്ങളെത്തുടർന്ന് ഫാമുകൾ അടച്ചിട്ടിട്ടുണ്ട്.
നികുതി ഭാരം കുറയ്ക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് കർണാടകയിൽ പ്രതിഷേധം.
കർഷകർക്ക് ആശ്വാസം
നിലവിൽ ലഭിക്കുന്ന വില തുടർന്നാൽ മാത്രമേ കേരളത്തിലെ കർഷകർക്ക് പിടിച്ചു നിൽക്കാൻ സാധിക്കൂ എന്ന് കോഴി കർഷകനായ ഷാജി മുല്ലക്കരി പറഞ്ഞു. കേരളത്തിൽ മാത്രമല്ല വില വർധിക്കുന്നത്.
ഇതര സംസ്ഥാനങ്ങളിൽ കേരളത്തിലേക്കാൾ വില വർധനയാണ്. ഒരു കിലോ കോഴിക്ക് 100 രൂപയെങ്കിലും കിട്ടിയാലേ കർഷകന് മുതലാകൂ.
കുറേ വർഷങ്ങളായി കർഷകർക്ക് ഈ തുക ലഭിക്കുന്നുണ്ടായിരുന്നില്ല. ഇതോടെ പലരും ഫാം അടച്ചുപൂട്ടുകയും വലിയ കടക്കെണിയിലാകുകയും ചെയ്തു.
ഫാം പൂട്ടാൻ നിന്ന ചിലരെ നിലവിലെ വില വർധന കൃഷി തുടരാൻ പ്രേരിപ്പിക്കുന്നുണ്ട്. ഫാം തുടങ്ങുന്നതിന് വലിയ നികുതിയാണ് സർക്കാർ വാങ്ങുന്നത്.
അടിക്കടി വൈദ്യുതി ചാർജും വർധിപ്പിക്കുന്നു. കോഴിത്തീറ്റയിലും അനുദിനം വർധനയുണ്ടാകുകയാണ്.
ഇങ്ങനെ നിലതെറ്റി നിൽക്കുമ്പോഴാണ് അൽപം വില വർധനവുണ്ടായത്.
വില വർധന കർഷകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. രാജ്യത്തെല്ലായിടത്തും വില വർധിക്കുന്നുണ്ടെന്നും കേരളത്തിൽ കൃത്രിമമായി സൃഷ്ടിക്കുന്നതല്ലെന്നും ഷാജി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

