യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുടെ മേൽ കൂടുതല്‍ സമ്മർദ്ദ തന്ത്രങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ കഴിയുന്ന റഷ്യ സാങ്ഷൻസ് ബില്ലിന് ട്രംപ് അനുമതി നൽകിയെന്ന് യുഎസ് സെനറ്റർ ലിൻഡ്സേ ഗ്രഹാം പറഞ്ഞു.
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ശിക്ഷിക്കാൻ ഈ ബില്ലിലൂടെ ട്രംപിന് കഴിയും. ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് പിന്മാറാൻ ബില്ല് പ്രേരിപ്പിക്കും.
ഇതിലൂടെ യുക്രെയ്ൻ – റഷ്യ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ മേൽ 500 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്താൻ സാധിക്കുന്നതാണ് ബില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അതിനിടെ 66 രാജ്യാന്തര സംഘടനകളിൽ നിന്ന് പിന്മാറാനുള്ള പ്രമേയത്തിൽ ട്രംപ് ഒപ്പുവെച്ചു.
അമേരിക്കൻ താൽപര്യങ്ങൾ അനുസരിച്ച് പ്രവർത്തിക്കാത്ത 31 യുഎൻ, 35 യുഎൻ ഇതര സംഘടനകളിൽ നിന്നാണ് പിന്മാറ്റം. ഇതോടെ ഈ സംഘടനകൾക്ക് നൽകി വന്നിരുന്ന സാമ്പത്തിക സഹായവും സഹകരണവും യുഎസ് അവസാനിപ്പിക്കും.
അമേരിക്കൻ പൗരന്മാരുടെ നികുതി പണം ഉപയോഗിച്ച് യുഎസ് താൽപര്യങ്ങൾക്കെതിരെ പ്രവർത്തിക്കുകയാണ് ഈ സംഘടനകളെന്നാണ് ആരോപണം.
ട്രംപിന്റെ പരാമർശങ്ങളെ തുടർന്ന് ഏഷ്യൻ, യുഎസ് വിപണികള്‍ കാര്യമായ നേട്ടമുണ്ടാക്കാതെയാണ് വ്യാപാരം പൂർത്തിയാക്കിയത്. ഡോ സൂചിക 466 പോയിന്റ് നഷ്ടത്തിലായി.
നാസ്ഡാക്ക് 0.2 ശതമാനം നേട്ടത്തിലായി. എസ് ആൻഡ് പി 0.34 ശതമാനം ഇടിവിലായിരുന്നു.
ഏഷ്യൻ വിപണികള്‍ സമ്മിശ്ര പ്രകടനം കാഴ്ച്ച വെച്ചു. നിക്കി 0.58 ശതമാനം നഷ്ടത്തിലായിരുന്നു.
സൂചനകള്‍ വ്യക്തമാക്കിയത് പോലെ ഇന്ത്യൻ ഓഹരി വിപണി ഇന്നും മന്ദഗതിയിൽ തന്നെ വ്യാപാരം തുടങ്ങി.
രാജ്യാന്തര ഏഷ്യൻ വിപണികളില്‍ നിന്നുള്ള സൂചനകളാണ് ഇന്ത്യൻ വിപണിയെയും സ്വാധീനിച്ചത്. നിഫ്റ്റ് ഗിഫ്റ്റി മുൻ ക്ലോസിംഗിനേക്കാൾ 42 പോയിന്റുകൾ താഴ്ന്ന് 26,184ലാണ് വ്യാപാരം നടന്നന്നത്.
ബുധനാഴ്ച്ച ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ മൂന്നാം ദിവസവും നഷ്ടത്തിലായിരുന്നു.
മുഖ്യ സൂചികയായ സെൻസെക്സ് 102 പോയിന്റുകൾ നഷ്ടത്തിൽ 84,961.14ൽ ക്ലോസ് ചെയ്തു നിഫ്റ്റി 38 പോയിന്റ് ഇടിഞ്ഞ് 26,140.75ലുമെത്തി. എന്നാൽ വിശാല വിപണിയിൽ ബിഎസ്സി മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നേട്ടത്തിലാായിരുന്നു.
രാജ്യാന്തര തലത്തിലെ വ്യാപാര തർക്കങ്ങളും ഭൗമരാഷ്ട്രീയ പ്രശ്നങ്ങളുമാണ് വിപണിയെ ബാധിച്ചത്. പ്രാദേശികമായി വിപണിയെ സ്വാധീനിക്കുന്ന വലിയ മാറ്റങ്ങളൊന്നും ഇല്ലാത്തതും തിരിച്ചടിയായി.
യുഎസ് വെനസ്വേല
കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്ക് ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന പ്രസ്താവന ട്രംപ് തിരുത്തിയിട്ടുണ്ട്.
ഇരുനേതാക്കളും ചർച്ച നടത്തുമെന്നും ട്രംപ് പറഞ്ഞു. ലഹരിക്കടത്തിലും തർക്ക വിഷയങ്ങളിലും പെട്രോയുമായി ടെലിഫോൺ സംഭാഷണം നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ ക്രൂഡ് ഓയിൽ വിൽപനയുമായി ബന്ധപ്പെട്ട് യുഎസുമായി ചർച്ചകൾ നടത്തുകയാണെന്ന് വെനസ്വേലൻ പൊതുമേഖലാ എണ്ണക്കമ്പനിയായി പിഡിവിഎസ്എ വൃത്തങ്ങൾ പ്രതികരിച്ചു. ഏതാണ്ട് 30–50 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വെനസ്വേല യുഎസിന് കൈമാറുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
ഇത് വിപണി വില അനുസരിച്ച് യുഎസ് തന്നെ വിപണനം ചെയ്യും. ഇതിൽ നിന്നുള്ള വരുമാനം വെനസ്വേലക്കാർക്കും അമേരിക്കാർക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
ക്രൂഡ് ഓയിൽ വില ഉയർന്നു
രണ്ട് ദിവസത്തെ നഷ്ടത്തിന് താൽകാലിക വിരാമം.
ക്രൂഡ് ഓയിൽ വില ഉയരുന്നു. ബ്രെന്റ് ക്രൂഡ് 0.40 ശതമാനവും ഡബ്ല്യൂടിഐ 0.38 ശതമാനവും മർബൻ 0.53 ശതമാനവും നേട്ടത്തിലാണ്.
വിപണിയിൽ ആവശ്യത്തിൽ കൂടുതൽ ക്രൂഡ് ഓയിൽ എത്തുമെന്ന പ്രതീക്ഷയിൽ ക്രൂഡ് ഓയിൽ വില കഴിഞ്ഞ ദിവസങ്ങളിൽ ഒരു ശതമാനത്തോളം ഇടിഞ്ഞിരുന്നു. 2026ന്റെ ആദ്യ പകുതിയിൽ വിപണിയിൽ പ്രതിദിനം 30 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ അധികമെത്തുമെന്നാണ് പ്രവചനം.
ഇതിനൊപ്പം വെനസ്വേലൻ ക്രൂഡ് ഓയിൽ കൂടി വിപണിയിലേക്ക് എത്തിയാൽ ഡിമാൻഡ് കുറയുമെന്നും നിക്ഷേപകർ കരുതുന്നു.
സ്വർണം ഇടിവിൽ
ഉയർന്ന വിലയിൽ നിക്ഷേപകർ ലാഭമെടുപ്പ് ശക്തമാക്കിയതോടെ രാജ്യാന്തര വിപണിയിൽ സ്വർണം ഒരു ശതമാനത്തോളം ഇടിഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന യുഎസ് തൊഴിൽ കണക്കുകള്‍ സ്വർണത്തെ കൂടുതൽ നഷ്ടത്തിലേക്ക് പോകാതെ സഹായിച്ചു.
പ്രതീക്ഷിച്ചതിനേക്കാൾ താഴ്ന്ന നിലയിലാണ് തൊഴിൽ കണക്ക്. ഇത് ഫെഡ് റിസർവ് യുഎസ് അടിസ്ഥാന പലിശ കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ ശക്തമാക്കി.
യുഎസ് പലിശ കുറച്ചാൽ കൂടുതൽ പേർ സ്വർണത്തിൽ നിക്ഷേപിക്കാൻ തയാറാകും. ഇത് ഡിമാൻഡ് ഉയർത്തുമെന്നാണ് കരുതുന്നത്.
രാജ്യാന്തര വിപണിയിൽ ഒരു ശതമാനത്തോളം ഇടിഞ്ഞ സ്വർണം ഔൺസിന് 4,440 ഡോളറെന്ന നിലയിലാണ്. വെള്ളി വിലയും 3.5 ശതമാനത്തോളം നഷ്ടത്തിലാണ്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

