കൊച്ചി ∙ റഷ്യൻ എണ്ണയുടെ കുറഞ്ഞ വിലയാണ് ഇന്ത്യൻ എണ്ണക്കമ്പനികളുടെ രക്ഷകൻ എന്ന ധാരണ തിരുത്തുന്നതാണ് സർക്കാർ ഉടമയിലുള്ള എണ്ണക്കമ്പനികളുടെ രണ്ടാം പാദ ഫലങ്ങൾ.
റഷ്യൻ എണ്ണയെ ആശ്രയിക്കുന്നത് കുറച്ചെങ്കിലും തന്ത്രങ്ങൾ മാറ്റിപ്പിടിച്ചാണ് എണ്ണക്കമ്പനികൾ പ്രകടനം മെച്ചപ്പെടുത്തിയത്. ലോക എണ്ണവിപണിയിൽ നിന്ന് വിലയനുസരിച്ചു തന്ത്രങ്ങൾ മാറ്റി എണ്ണ വാങ്ങിയ കമ്പനികൾ രണ്ടാം പാദത്തിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
മുഖ്യ പൊതുമേഖലാ എണ്ണ കമ്പനികളായ, ഇന്ത്യൻ ഓയിൽ കോർപറേഷൻ ( ഐഒസി) , ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ) ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച്പിസിഎൽ ) എന്നിവയുടെ ആകെ ലാഭം രണ്ടാം പാദത്തിൽ 457 ശതമാനം കുത്തനെ ഉയർന്ന് 17,882 കോടിയിൽ എത്തി.
ആഗോള വിപണിയിലെ കുറഞ്ഞ എണ്ണവിലയും, എണ്ണ ശുദ്ധീകരണത്തിൽ നിന്നും, വിപണനത്തിൽ നിന്നും ലഭിച്ച വലിയ മാർജിനുമാണ് ഈ അസാധാരണ പ്രകടനത്തിന് കമ്പനികളെ സഹായിച്ചത്.
ഈ മൂന്നു കമ്പനികളും, സർക്കാർ ഉടമസ്ഥതയിൽ തന്നെയുള്ള ചെറിയ കമ്പനിയായ എംആർപിലും കൂടി മൊത്തത്തിൽ ഈ കാലഘട്ടത്തിൽ വാങ്ങിയ റഷ്യൻ എണ്ണ, കഴിഞ്ഞ രണ്ടാം പാദത്തിൽ വാങ്ങിയതിനെക്കാൾ 40 ശതമാനത്തിനു താഴെ മാത്രമാണ്.
കഴിഞ്ഞ രണ്ടാം പാദത്തിൽ നഷ്ടത്തിലായിരുന്ന എംആർപി എൽ ഈ രണ്ടാം പാദത്തിൽ ലാഭത്തിലാണ്. പൊതുമേഖലാ എണ്ണ കമ്പനികൾ രണ്ടാം പാദത്തിൽ വാങ്ങിയ റഷ്യൻ എണ്ണ അവർ മൊത്തത്തിൽ വാങ്ങിയ എണ്ണയുടെ 24 ശതമാനമേ വരൂ.
കഴിഞ്ഞ വർഷത്തെ രണ്ടാം പാദത്തിൽ ഇത് 40 ശതമാനമായിരുന്നു.രണ്ടാം പാദത്തിൽ ഐഒസി വാങ്ങിയ എണ്ണയുടെ 19 ശതമാനം മാത്രമാണ് റഷ്യൻ എണ്ണ.
എച്ച്പിസിഎലിന്റെ കാര്യത്തിൽ ഇത് 5 ശതമാനം മാത്രമാണ്. ഇവരുടെ ശാലകളിൽ റഷ്യൻ എണ്ണ ശുദ്ധീകരിക്കുന്നത് അത്ര ലാഭകരമല്ലെന്നാണ് റിപ്പോർട്ട്.
ആഗോള എണ്ണ വിലയിൽ വന്ന കുറവും, ശുദ്ധീകരണത്തിൽ നിന്ന് കിട്ടിയ മെച്ചപ്പെട്ട
മാർജിനുമാണ് രണ്ടാം പാദത്തിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാൻ സഹായിച്ചത്.റഷ്യൻ എണ്ണ വാങ്ങുന്നത് ലാഭകരമാണെന്ന ധാരണ തിരുത്താനും എണ്ണക്കമ്പനികൾക്കായി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

