മുംബൈ ∙ട്രസ്റ്റി സ്ഥാനത്തു നിന്ന് മെഹ്ലി മിസ്ത്രിയുടെ രാജിയോടെ ടാറ്റ ട്രസ്റ്റ്സിന്റെ പൂർണ നിയന്ത്രണം ചെയർമാൻ
കരങ്ങളിലേക്ക്. രത്തൻ ടാറ്റയുടെ വിശ്വസ്തനായിരുന്ന മെഹ്ലി മിസ്ത്രി, രത്തന്റെ പിൻഗാമിയായി ട്രസ്റ്റ്സ് ചെയർമാൻ സ്ഥാനത്ത് എത്തിയ നോയൽ ടാറ്റ എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗങ്ങൾ തമ്മിലുള്ള ചേരിപ്പോരു രൂക്ഷമായതോടെയാണു മിസ്ത്രി പടിയിറങ്ങിയത്.
തർക്കങ്ങൾ ഒഴിവാക്കാനാണു താൻ വഴി മാറുന്നതെന്ന് രാജിവയ്ക്കുന്നതെന്ന് കഴിഞ്ഞദിവസം മിസ്ത്രി വ്യക്തമാക്കിയിരുന്നു.
രാജിക്കത്തിൽ രത്തൻ ടാറ്റയെ പലവട്ടം പുകഴ്ത്തുന്നുമുണ്ട്. ഒരാളും ജോലി ചെയ്യുന്ന സ്ഥാപനത്തെക്കാൾ വലുതല്ലെന്ന് രത്തൻ തന്നോട് ആവർത്തിച്ചിരുന്ന കാര്യവും എടുത്തുപറയുന്നു.
ടാറ്റ ട്രസ്റ്റ്സിൽ മെഹ്ലി പിടിമുറുക്കാൻ ശ്രമിച്ചതോടെയാണ് നോയൽ പ്രതിരോധിച്ചത്.
ടാറ്റ സൺസിനെ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന് മിസ്ത്രിയും വേണ്ടെന്ന് നോയലും നിലപാടെടുത്തതോടെ ഇരുവരും രണ്ടു ചേരിയിലായി. അതിനിടെ, ടാറ്റ സൺസിൽ നോമിനി ഡയറക്ടറെ നിശ്ചയിക്കുന്നതിനെച്ചൊല്ലി ഇരുപക്ഷവും കൊമ്പുകോർത്ത സെപ്റ്റംബറിലാണ് ഭിന്നത പരസ്യമായത്.
ടാറ്റ സൺസിൽ നോമിനി ഡയറക്ടറായ കേന്ദ്ര മുൻ പ്രതിരോധ സെക്രട്ടറി വിജയ് സിങ്ങിന് പുനർനിയമനം നൽകേണ്ടെന്ന് മിസ്ത്രി പക്ഷം നിലപാട് എടുത്തത് നോയലിനെ ചൊടിപ്പിച്ചു.
സിങ്ങിന് 77 വയസ്സ് പിന്നിട്ടതിനാൽ യുവനേതൃത്വം വേണമെന്നായിരുന്നു മിസ്ത്രിയുടെ നിലപാട്. ട്രസ്റ്റിയായി മൂന്നു വർഷം പൂർത്തിയാക്കിയ മിസ്ത്രിയുടെ പുനർനിയമനം തടഞ്ഞ് നോയൽ ടാറ്റ പക്ഷം കഴിഞ്ഞ മാസം 24ന് പ്രമേയം കൊണ്ടുവന്നു.
അതിനെതിരെ മിസ്ത്രി മഹാരാഷ്ട്ര ചാരിറ്റി കമ്മിഷനെ സമീപിച്ചെങ്കിലും ഇപ്പോൾ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രസ്റ്റ്സിൽ നിന്നു രാജി പ്രഖ്യാപിച്ചതോടെ നോയൽപക്ഷത്തിനായി ആധിപത്യം.
ടാറ്റയിലെ തർക്കം പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ധനമന്ത്രി നിർമല സീതാരാമനെയും ഇരുപക്ഷവും സമീപിച്ചിരുന്നു.
കേന്ദ്രം നോയൽ പക്ഷത്തോട് ആഭിമുഖ്യം കാട്ടുന്നതായുള്ള തോന്നലും ജയസാധ്യത കുറവാണെന്നു നിയമോപദേശം ലഭിച്ചതും മിസ്ത്രിയുടെ പിൻമാറ്റത്തിനു കാരണമായെന്നും സൂചനയുണ്ട്.
ടാറ്റ ഗ്രൂപ്പിന്റെ ഘടന
സന്നദ്ധ–സേവന പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച വിവിധ ട്രസ്റ്റുകളുടെ കൂട്ടായ്മയാണ് ടാറ്റ ട്രസ്റ്റ്സ്. അതിനു കീഴിലാണ് ടാറ്റ സൺസ്.
ടാറ്റയുടെ വിവിധ ബിസിനസുകൾക്കു നേതൃത്വം നൽകുന്ന ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയാണ് ടാറ്റ സൺസ്. 66% ഓഹരിയും ടാറ്റ ട്രസ്റ്റ്സിന്റെ പക്കലാണ്.
18.5% ഓഹരിയുള്ള ഷാപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ പ്രതിനിധിയാണ് മെഹ്ലി മിസ്ത്രി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

