ന്യൂഡൽഹി ∙ ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസമാക്കുന്നതിൽ ഇനിയും തീരുമാനമായില്ല. ഇടയ്ക്കു നിർത്തിവച്ച പ്രക്ഷോഭപരിപാടികൾ പുനരാരംഭിക്കാൻ നിർബന്ധിതരാകുമെന്ന് ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) പറഞ്ഞു.
വിഷയം സജീവ പരിഗണനയിലാണെന്ന പതിവു മറുപടിയാണ് കഴിഞ്ഞ ദിവസം ചീഫ് ലേബർ കമ്മിഷണറുടെ (സിഎൽസി) നേതൃത്വത്തിൽ ചേർന്ന യോഗത്തിലും ധനമന്ത്രാലയം അറിയിച്ചത്.
ചീഫ് ലേബർ കമ്മിഷണർ കേന്ദ്ര ധനമന്ത്രാലയത്തിന് രണ്ടാമത്തെ കത്തയയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്.
2024 ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് തന്നെ, പ്രവൃത്തിദിനം 5 ആക്കാനായി ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) തത്വത്തിൽ തീരുമാനമെടുത്തിരുന്നു. എന്നാൽ ഐബിഎ ശുപാർശയിന്മേൽ കേന്ദ്രസർക്കാർ നടപടിയെടുത്തില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

