![](https://newskerala.net/wp-content/uploads/2024/11/flying-flea-1024x533.jpg)
ന്യൂഡൽഹി ∙ ഇലക്ട്രിക് യുഗത്തിലേക്ക് ചുവടുവച്ച് റോയൽ എൻഫീൽഡ്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് മോട്ടർ സൈക്കിൾ ബ്രാൻഡായ ‘ഫ്ലയിങ് ഫ്ലീ’, ഇതിനു കീഴിലെ ആദ്യ ഇലക്ട്രിക് ബൈക്ക് ‘സി6’ എന്നിവ റോയൽ എൻഫീൽഡ് അവതരിപ്പിച്ചു. ഭാവിയിൽ റോയൽ എൻഫീൽഡിന്റെ വൈദ്യുതി വാഹനങ്ങളെല്ലാം ‘ഫ്ലയിങ് ഫ്ലീ’ ബ്രാൻഡിനു കീഴിലായിരിക്കും പുറത്തിറക്കുക.
പഴമയും പുതുമയും ഒത്തിണങ്ങിയ റെട്രോ-മോഡേൺ രൂപമാണ് പുതിയ ‘ഫ്ലയിങ് ഫ്ലീ സി6’ന്. മുൻ വശത്തെ റൗണ്ട് ഹെഡ്ലൈറ്റ്, ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഗിർഡർ ഫോർക്ക്, അലുമിനിയം ഫ്രെയിം, 17 ഇഞ്ചിന്റെ മെലിഞ്ഞ ടയർ, മികച്ച സീറ്റിങ് പൊസിഷൻ എന്നിവ നൽകിയിരിക്കുന്നു. 2.5 ലക്ഷം രൂപ മുതലാകും ഇന്ത്യയിൽ എക്സ്ഷോറൂം വിലയെന്ന് പ്രതീക്ഷിക്കുന്നത്. 2026ൽ വിപണിയിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]