ക്രിപ്റ്റോകറൻസികളിൽ ഭീമമായ മുന്നേറ്റത്തിനാണു ട്രംപിന്റെ വിജയം അവസരമൊരുക്കിയത്. ക്രിപ്റ്റോകറൻസികളോടുള്ള ട്രംപിന്റെ ആഭിമുഖ്യം കാരണം തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് അദ്ദേഹം ‘പ്രോ ക്രിപ്റ്റോ കാൻഡിഡേറ്റ്’ എന്നു പോലും വിശേഷിപ്പിക്കപ്പെട്ടിരുന്നു.
ബിറ്റ്കോയിൻ വിലയിൽ ഒറ്റ ദിവസം കൊണ്ടുണ്ടായ വർധന 8.63 ശതമാനമാണ്. ഇതോടെ വില റെക്കോർഡ് നിലവാരമായ 75,120 ഡോളറിലേക്കാണു കുതിച്ചത്. ബിറ്റ്കോയിന്റെ മുൻ റെക്കോർഡ് 73,750 ഡോളറായിരുന്നു. ട്രംപിനു വേണ്ടി തിരഞ്ഞെടുപ്പു പ്രചാരണത്തിനു കോടികളൊഴുക്കിയ ഇലോൺ മസ്കിനു താത്പര്യമുള്ള ഡോജികോയിൻ വിലയിൽ 26 വർധനയാണു രേഖപ്പെടുത്തിയത്.
ട്രംപാണു വിജയിക്കുന്നതെങ്കിൽ ക്രിപ്റ്റോകറൻസി വിപണിയിൽ വൻ മുന്നേറ്റത്തിനു വഴിതുറക്കപ്പെടുമെന്നു നിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]