അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപിന്റെ വിജയ പ്രഖ്യാപനത്തെത്തുടർന്ന് ഇന്നലെത്തെ ഓപ്പണിങ് ബെല്ലിൽ ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള ടെസ്ലയുടെ ഫ്രാങ്ക്ഫർട്ട്-ലിസ്റ്റഡ് ഓഹരികൾ 14 ശതമാനത്തിലധികം ത്തിലധികമാണ് ഉയർന്നത്.
ടെസ്ലയുടെ മുൻനിര ഓഹരി ഉടമയായ ഇലോൺ മസ്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ട്രംപിനെ പിന്തുണച്ചിരുന്നു. മസ്ക് അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ 1.19 കോടി ഡോളറെങ്കിലും ചിലവഴിക്കുകയും പെൻസിൽവാനിയയിൽ അദ്ദേഹത്തിൻ്റെ പേരിൽ പരിപാടികൾ നടത്തുകയും ചില പ്രചാരണ റാലികളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
തൻ്റെ വിജയ പ്രസംഗത്തിൽ ട്രംപ് ഇലോൺ മസ്കിനെ അഭിനന്ദിച്ചു, “ഞങ്ങൾക്ക് പുതിയ താരമുണ്ട്. ഒരു നക്ഷത്രം ജനിക്കുന്നു, ഇലോൺ. മസ്ക് ഒരു സൂപ്പർ ജീനിയസ് ആണ്, നമ്മുടെ പ്രതിഭകളെ നമ്മൾ സംരക്ഷിക്കണം,” ട്രംപ് പറഞ്ഞു. ട്രംപ് അധികാരത്തിൽ വന്നാൽ ‘മസ്കിന്റെ വ്യാപിച്ചുകിടക്കുന്ന ബിസിനസ് സാമ്രാജ്യം ഇനി ഒരു തേരോട്ടത്തിന് സാക്ഷ്യം വഹിക്കും’ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]